Chapter Title : റോക്കി 5 [സാത്യകി]
പിന്നെയും ചുംബിച്ചു.. കുറച്ചു നേരം കൂടി അവൾ ഇഷ്ടപ്പെടുന്ന രീതിയിൽ ഞാൻ അവളെ ചുംബിച്ചു. അവളെ കംഫർട് ആക്കി.. ചുണ്ടുകൾ കൂട്ടി മുട്ടിച്ചു അവളെ തീ പിടിപ്പിച്ചു.. പിന്നെ മെല്ലെ അവളുടെ ചുണ്ടുകൾ ഞാൻ വായിലാക്കി.. അവളുടെ മേൽ ചുണ്ടുകളും വിടർന്ന കീഴ് ചുണ്ടുകളും ഞാൻ മാറി മാറി ചപ്പി. അവളുടെ ഉമിനീരിന്റെ രുചിയും മണവും എല്ലാം ഞാൻ ആവോളം ആസ്വദിച്ചു. ഞാൻ ഇന്നേ വരെ രുചിക്കാത്ത ഏതോ പാനീയം പോലെ എനിക്ക് അവളുടെ ഉമിനീരിനെ തോന്നി.
ഇഷാനിക്ക് തിരിച്ചും അർജുന്റെ ചുണ്ടിന്റെ രുചി കിട്ടുന്നുണ്ടായിരുന്നു.. ജീവിതത്തിൽ ആദ്യമായ് അവൾക്ക് കിട്ടുന്ന ഗാഡമായ ചുംബനം.. കൗമാരം തൊട്ട് അവൾ മനസ്സിൽ കൊണ്ട് നടന്ന പുരുഷന്റെ കരുത്തും കുറുമ്പും എല്ലാം അവൾക്ക് ഇന്ന് ആഗ്രഹിച്ചതിലും മേലെ അറിയാൻ കഴിയുന്നു.. രോമാഞ്ചം കൊണ്ട് അവൾക്ക് പെരുവിരൽ മുതൽ ഒരു വിറയൽ തോന്നി.. അർജുനെ ചുറ്റിപ്പിടിച്ച കൈകൾ അവൾ പിന്നെയും മുറുക്കി.. തന്റെ ചുണ്ടുകൾ അവൻ ആർത്തിയോടെ ശ്രദ്ധയോടെ നുണയുക ആണ്.. ചുണ്ട് മാത്രം ആണ് അവന്റെ വായിൽ എങ്കിലും തന്നെ മുഴുവൻ ആയി അവൻ നുകരുന്നത് പോലെ അവൾക്ക് തോന്നി... എന്ത് രസമാണ് ഇങ്ങനെ ചുംബിക്കാൻ.. ഓർക്കുമ്പോ ഒരു ജാള്യത തോന്നും. ഇങ്ങനെ ഒക്കെ പരവേശത്തോടെ ഉമ്മ വയ്ക്കുന്നത്.. എന്നാൽ ഇങ്ങനെ ചേർത്ത് പിടിച്ചു ചുംബിക്കുമ്പോ ഒരു നൂറ് വട്ടം ഇഷ്ടമാണ് എന്ന് പറഞ്ഞതിന്റെ പ്രതീതി ആണ്.. നൂറല്ല ഒരായിരം അല്ലെങ്കിൽ പതിനായിരം വട്ടം.. ഇഷ്ടമാണ് നിന്നെ എന്ന് വാ തുറന്നു പറയേണ്ട.. അതിങ്ങനെ പറയാതെ തന്നെ പ്രകടിപ്പിക്കാം.. ഈ
💬 Comments
View all comments