0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.6K

നിന്റെ അച്ഛന്റെ കമ്പിനിയോട് ഒട്ടും കമ്മിറ്റ്മെന്റ് ഇല്ലേ..?

'ഇല്ല എന്ന് പറയാൻ പറ്റില്ല. ഞാൻ വളർന്നതും പഠിച്ചതും എല്ലാം അതൊക്കെ കൊണ്ടാണ്. പക്ഷെ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയ അന്ന് തൊട്ട് അവിടുത്തെ ഒരൊറ്റ പൈസ ഞാൻ എടുത്തിട്ടില്ല. ഇപ്പോളും എന്റെ ചിലവ് ഞാൻ തന്നെ ആണ് നോക്കുന്നത്. എന്റെ പഴയ ജോലിയുടെ സാലറി സേവിങ്സ് ൽ കിടക്കുന്ന കൊണ്ടാണ് എന്റെ ചിലവുകൾ എല്ലാം ഇപ്പോളും ഓടുന്നത്.. '

'നീ കമ്പിനി നോക്കിയില്ലേൽ അച്ഛന് വിഷമം ആകില്ലേ..? നീയല്ലേ ഉള്ളു അച്ഛന്..?

അവൾ ചോദിച്ചു

'അതറിയാം. അത് കൊണ്ടാണ് അച്ഛനെ ബോധിപ്പിക്കാൻ ഇടയ്ക്ക് അവിടേക്ക് ഇഷ്ടം അല്ലാഞ്ഞിട്ടും പോകുന്നത്. പിന്നെ അവൻ അവിടെ ഉണ്ടല്ലോ. ഞാൻ അവിടെ ഉള്ളത് പോലെ തന്നെ ആണ് അവൻ അവിടെ ഉള്ളതും..'

അത് പറഞ്ഞു ആ വിഷയം ഞാൻ അവസാനിപ്പിച്ചു. അവളും അത് മതിയാക്കി മെല്ലെ എന്റെ അടുത്ത് വന്നു എന്റെ തോളിൽ പിടിച്ചു എന്റെ കണ്ണിലേക്കു നോക്കി ചേർന്നു നിന്നു..

'നമ്മൾ എവിടെ ആയിരുന്നു നിർത്തിയത്..?

ഞാൻ അവളോട് ചോദിച്ചു

'ആ എവിടെ ആയിരുന്നു..?

അവൾ അറിയാത്തത് പോലെ അഭിനയിച്ചു

'ഓർമ്മയില്ലേ...?

ഞാൻ അവളുടെ ഇടുപ്പിലൂടെ അവളെ കെട്ടിപിടിച്ചു അടുപ്പിച്ചു കൊണ്ട് ചോദിച്ചു. അവൾ മെല്ലെ എന്റെ കൈ എടുത്തു അവളുടെ കഴുത്തിൽ കൊണ്ട് വച്ചു പതിയെ പറഞ്ഞു..

'ഇവിടെ....'

ഞാൻ കൈ കൊണ്ട് അവിടെ തലോടിയപ്പോൾ അവൾ മെല്ലെ വിറയ്ക്കാൻ തുടങ്ങി. മെല്ലെ മെല്ലെ ഞാൻ എന്റെ മുഖം അവളുടെ കഴുത്തിലേക്ക് കൊണ്ട് ചെന്നു. ആദ്യമൊന്ന് ചൂട് പിടിപ്പിക്കാൻ

💬 Comments

View all comments