Chapter Title : റോക്കി 5 [സാത്യകി]
അവൾ ഗൗരവം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു
'എന്താ പറയാൻ ഉള്ളത് എന്ന് നീ കേട്ടില്ലല്ലോ..'
'എന്താണേലും എനിക്ക് അവരുടെ ഒന്നും കേൾക്കണ്ട, അറിയണ്ട..'
അവൾ കണിശതയോടെ പറഞ്ഞു
' സ്വന്തം അമ്മ അല്ലേ..?
'അതെ. അത് കൊണ്ട് തന്നെ ആണ് പറഞ്ഞത്. സ്വന്തം അമ്മ ഒരു മോളോട് ഒരിക്കലും കാണിക്കരുതാത്ത കാര്യം അല്ലേ അവര് എന്നോട് കാണിച്ചത്.. എനിക്ക് അവരെ കാണുകയും വേണ്ട.. അവരുടെ കാര്യം കേൾക്കുകയും വേണ്ട..'
'ശരി.. ഞാൻ പറയുന്നില്ല..'
ഞാൻ ആ മാറ്റർ വിട്ടു.. പിന്നീട് എപ്പോളെങ്കിലും ആ കാര്യം സംസാരിക്കാമെന്ന് ഞാൻ കരുതി..
'നീ അതാണോ താമസിച്ചേ..? പെട്ടന്ന് വരുമെന്ന് പറഞ്ഞിട്ട് അല്ലേ പോയെ..'
അവൾ ചോദിച്ചു
'ഞാൻ വീട് വരെ ഒന്ന് കയറി.. അച്ഛനെ ഒന്ന് മുഖം കാണിച്ചു..'
'ഓ.. വീട്ടിൽ പോകുമെന്ന് നീ പറഞ്ഞില്ലല്ലോ.. എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു..?
അവൾ ചുമ്മാ ചോദിച്ചു
'എന്ത് പറയാൻ..? ആ നിന്നെ തിരക്കി..'
'അയ്യോ എന്നെയോ..? സത്യം ആയും തിരക്കിയോ..? ഞാൻ ഇപ്പോളും ഇവിടെ ഉണ്ടെന്ന് അച്ഛന് അറിയാമോ..?
അവൾ ഒരു ചമ്മലോടെ ചോദിച്ചു
'തിരക്കിയെടി.. നീ ഇവിടെ തന്നെ ഉണ്ടെന്ന് അച്ഛന് അറിയാം..'
'നമ്മുടെ കാര്യം വല്ലോം നീ പറഞ്ഞോ..?
'ഇല്ല.. കുറച്ചു കൂടി കഴിഞ്ഞിട്ട് പറയാം എന്ന് വച്ചു..'
'പറഞ്ഞിട്ട് അച്ഛന് എന്നെ ഇഷ്ടം ആയില്ലെങ്കിലോ..?
'അച്ഛന് നിന്നെ ഇഷ്ടം ആണല്ലോ. അത് കൊണ്ടല്ലേ തിരക്കിയത്..'
ഞാൻ പറഞ്ഞു
'അത് ഒരു മര്യാദയുടെ പുറത്ത് തിരക്കിയത് ആകാമല്ലോ.. '
'അല്ല.. അല്ലേൽ തന്നെ അച്ഛന് എന്താ നിന്നെ
💬 Comments
View all comments