0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.6K

ഇഷ്ടപ്പെടാതെ ഇരിക്കാൻ കാര്യം..?

'അതിപ്പോ.. പ്രേമത്തിൽ ആണെന്ന് ഒക്കെ അറിയുമ്പോ എല്ലാ വീട്ടുകാർക്കും ഒരു എതിർപ്പ് ഒക്കെ തോന്നില്ലേ..? അങ്ങനെ....'

'അച്ഛന് അങ്ങനെ ഒന്നുമില്ല.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അച്ഛൻ എന്റെ കാര്യങ്ങളിൽ ഒന്നും അധികം ഇടപെടാറില്ല എന്ന്. കുറച്ചെങ്കിലും ഇടപെടാൻ തുടങ്ങിയത് ഞാൻ ഇവിടെ ഊര് തെണ്ടൽ ഒക്കെ കഴിഞ്ഞു വന്നു കഴിഞ്ഞാ. മാത്രം അല്ല ഞങ്ങളുടെ ഫാമിലി എല്ലാവരും പ്രേമിച്ചു ആണ് കെട്ടിരിക്കുന്നെ..'

'ആണോ...?

'അതെ.. അച്ഛന്റെയും അമ്മയുടെയും പ്രേമിച്ചു ഉള്ള മാര്യേജ് ആയിരുന്നു. ചേട്ടന്റെയും അതെ പോലെ തന്നെ വിളിച്ചിറക്കി കൊണ്ട് വന്നുള്ള പരുപാടി ആയിരുന്നു. അത് കൊണ്ട് തന്നെ ഫാമിലി ആയി ഉറപ്പിച്ചുള്ള വിവാഹം ഒന്നും ഞങ്ങളുടെ വീട്ടിൽ നടന്നിട്ടില്ല.. എന്റെ പേടി എന്നെ നിന്റെ പേരപ്പന് ഒക്കെ ബോധിക്കുമോ എന്നാ..?

'നിന്നെ എന്താ ഇഷ്ടപ്പെടാതെ ഇരിക്കാൻ..?

'ഫാമിലി തന്നെ. കുറച്ചു കാശ് ഉണ്ടെന്ന് അല്ലേ ഉള്ളു. ഇവിടെ വന്നു അന്വേഷിച്ചാൽ ഞങ്ങളുടെ ഫാമിലി ഹിസ്റ്ററി ഒക്കെ അറിയാമല്ലോ.. പിന്നെ കുറെ കേസും അങ്ങനെ ഒക്കെ.. നിങ്ങൾ വലിയ അന്തസ്സ് ഉള്ള നായർ തറവാട് അല്ലേ..? നമ്മളെ ഒക്കെ ബോധിക്കുമോ എന്നൊരു പേടി..'

'ജാതി പറയുന്നോ തെണ്ടി..'

ഇഷാനി മടിയിൽ ഇരുന്ന കാലെടുത്തു എന്റെ തോളിൽ ഒരു ചവിട്ട് വച്ചു തന്നു..

'നിന്നെ ഇഷ്ടം ആകും എല്ലാവർക്കും.. ആയില്ലേൽ ഞാൻ സമ്മതിപ്പിച്ചോളാം..'

അവൾ പറഞ്ഞു

'ലാസ്റ്റ് നീ എന്നെ തേക്കുമോ..?

ഞാൻ വെറുതെ തമാശ രീതിയിൽ ചോദിച്ചു.. അവൾ പെട്ടന്ന് ചാടി എഴുന്നേറ്റ് എന്റെ മടിയിൽ കാൽ കുത്തി നിന്നു.. എന്റെ

💬 Comments

View all comments