Chapter Title : റോക്കി 5 [സാത്യകി]
മനഃപൂർവം ചെയ്ത ഒന്നായിരുന്നില്ല. ആ സുഖത്തിന്റെ പുറത്ത് സംഭവിച്ചു പോയതാണ്. പക്ഷെ അവൾ അത് മനസ്സിലാകുമോ എന്തോ..? ഞാൻ അവളെ നോക്കി.. അവളുടെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞിരുന്നു. ഒരു കൈ കൊണ്ട് അവൾ നെഞ്ച് മറച്ചു പിടിച്ചാണ് എന്നെ നോക്കുന്നത്. ഞാൻ ഇനിയും പിടിക്കുമോ എന്ന ഭയത്തിൽ ആയിരിക്കും..
'എന്തുവാ ഈ കാണിച്ചെ...?
അവൾ ദേഷ്യത്തോടെ ചോദിച്ചു
'ഇഷാനി.... ഞാൻ......'
എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. പറയാൻ ഉദ്ദേശിച്ചത് പറഞ്ഞാൽ അവൾ വിശ്വസിക്കുമോ..?
'ദേഹത്തു തൊട്ടുള്ള പരുപാടി ഒന്നും എനിക്ക് ഇഷ്ടം അല്ല...'
ശക്തമായ ഒരു വാണിംഗ് ആയിരുന്നു അത്. തന്റെ ബോഡിയിൽ അനുവാദം ഇല്ലാതെ തൊട്ടത് തനിക്ക് ഒട്ടും ഇഷ്ടം ആയിട്ടില്ല എന്ന അവളുടെ താക്കീത്.. എല്ലാം മൂഞ്ചി.. തന്റെ കൈയബദ്ധം കൊണ്ട് മര്യാദക്ക് പോയിരുന്ന എല്ലാം മൂഞ്ചി.. കഴപ്പ് എന്ന് പറയാം..
'ഇഷാനി സോറി.. റിയലി സോറി.. ഞാൻ അറിഞ്ഞു കൊണ്ടല്ല.. പെട്ടന്ന് എന്തോ....'
ഞാൻ വല്ലാണ്ടായി..
'ഹ്മ്മ്...'
അവൾ ശരിയെന്ന മട്ടിൽ ഒന്ന് മൂളുക മാത്രം ചെയ്തു.. അവൾ ഓക്കേ ആയിട്ടില്ല എന്ന് എനിക്ക് തോന്നി..
'ഇഷാനി. എടി.. പെട്ടന്ന് അങ്ങനെ പറ്റിപ്പോയതാടി.. ഒന്നും വിചാരിക്കല്ലേ..'
ഞാൻ അത് പറയാൻ അവളുടെ അടുത്തേക്ക് ചെന്നതും അവളൊന്ന് പേടിച്ച പോലെ എനിക്ക് തോന്നി. ഞാൻ പിന്നെയും അത് ചെയ്യാൻ വന്നതാണ് എന്നാണോ അവൾക്ക് തോന്നിയത്.. മൈര്... എന്റെ കഴപ്പ് കാരണം വല്ലാത്തൊരു പണി ആണ് വാങ്ങിയത്. ഇത്രയും ദിവസം ഒരു കുഴപ്പവും ഇല്ലാതെ മുന്നോട്ടു പോയത് ആയിരുന്നു.. ഇപ്പൊ ഞാൻ തന്നെ
💬 Comments
View all comments