Chapter Title : റോക്കി 5 [സാത്യകി]
എല്ലാം കുളമാക്കി..
'പോട്ടെ.. സാരല്ല...'
അവൾ പറഞ്ഞു. എന്റെ വിഷമം കണ്ടു അവൾക്ക് വിഷമം ആയെന്ന് തോന്നുന്നു. സോറി പറയാൻ അടുത്തോട്ടു വന്നപ്പോൾ താൻ അറിയാതെ പേടിച്ചു പോയത് അർജുന് നല്ല ഫീൽ ആയിട്ടുണ്ട്. താൻ മനഃപൂർവം പേടിച്ചതല്ല അവനെ. പെട്ടന്ന് ദേഹത്ത് ഇങ്ങനെ ഒരാൾ തൊട്ട് കഴിഞ്ഞു ഉണ്ടാകുന്ന ഒരു തരം പേടി. ദൈവമേ എന്നാലും ആണ് അവനെ എന്തിനാണ് ഞാൻ പേടിക്കുന്നത്. അപ്പോൾ പേടിച്ചത് അറിയാതെ ആണെന്ന് പറഞ്ഞാൽ അവന്റെ വിഷമം മാറുമോ..? ഇഷാനിക്ക് അപ്പോൾ ഉണ്ടായ ഏക വിഷമം അർജുൻ ദേഹത്ത് തൊട്ടതല്ല. അവന്റെ സങ്കടം കണ്ടിട്ടായിരുന്നു അവൾക്ക് ഏറ്റവും വിഷമം..
'അത് വിടെടാ.. ഞാൻ അത് വിട്ടു..'
ഇഷാനി അത് പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്നു. ഞാൻ മറുപടി ഒന്നും കൊടുക്കാതെ അവളുടെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി നിന്നു..
'നീയെന്താ ഒന്നും പറയാത്തത്..? ഞാൻ അത് വിട്ടല്ലോ.. '
ഞാൻ പിന്നെയും മറുപടി കൊടുത്തില്ല. എന്റെ ഉള്ളിൽ എന്തൊക്കെയോ കിടന്നു നീറി പുകയുവായിരുന്നു..
'ഞാൻ ദേഷ്യപ്പെട്ടത് കൊണ്ട് വിഷമം ആയോ.. സോറി...'
അവൾ സോറി പറഞ്ഞു കൊണ്ട് എന്നെ ഒന്ന് മെല്ലെ കെട്ടിപിടിച്ചു. പക്ഷെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ചിന്തകൾ എന്നെ പിന്തിരിപ്പിച്ചു.. ഞാൻ അവളുടെ ഹഗിൽ നിന്നും ഒഴിഞ്ഞു മാറി..
'എന്നോട് പിണക്കം ആയോ..?
അവൾ ചോദിച്ചു
'അയ്യോ അല്ല.. ഞാൻ അങ്ങനെ ഒന്നും വേണ്ടെന്ന് കരുതിയിട്ടാണ്..'
ഞാൻ പറഞ്ഞു
'എങ്ങനെ ഒന്നും..? ഞാൻ ജസ്റ്റ് ഒന്ന് ഹഗ് ചെയ്യാൻ വന്നതാടാ..'
'അത് മനസിലായി എനിക്ക്.. പക്ഷെ
💬 Comments
View all comments