Chapter Title : റോക്കി 5 [സാത്യകി]
ആയിരുന്നില്ല.. ഇന്ന് എന്ത് തൊട്ടാലും പിഴയ്ക്കുക ആണല്ലോ.. പോകാൻ തിരിഞ്ഞ അവളുടെ കയ്യിൽ ഞാൻ പിടിച്ചു എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.
'വിട്ടേ.. ഞാൻ പോകും..'
അവൾ എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു..
'ഞാനൊരു തമാശ പറഞ്ഞതാടി..'
'അല്ല. നീ സീരിയസ് ആയി പറഞ്ഞത് ആണെന്ന് എനിക്ക് അറിയാം.. കൈ വിട്ടേ..'
'അല്ല സത്യം ആയിട്ടും ഞാൻ ചുമ്മാ പറഞ്ഞതാ..
ഞാൻ അവളുടെ മുഖം എന്നിലേക്ക് ചേർത്ത് അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. അവളുടെ പിണക്കം ഒക്കെ മാറാൻ തത്കാലം ഇത് മതിയാകും..
'ഇവിടെ കൂടി..'
തന്റെ ചുണ്ടിൽ വിരൽ ചൂണ്ടി ഇഷാനി പറഞ്ഞു. കവിളിൽ മാത്രം പോരാ ചുണ്ടിലും ഉമ്മ വേണം എന്നാണ് അവൾ പറഞ്ഞത്. എനിക്ക് ചെറുതായി ഒരു പേടി തോന്നി. ഇനിയും അറിയാതെ എങ്ങാനും കൈ പണി തരുമോ..? ഹേയ് ഇപ്പൊ ആ പേടി മനസിൽ ഉണ്ട്. അത് കൊണ്ട് അത് കുഴപ്പമില്ല എന്ന് ഞാൻ കരുതി. മെല്ലെ അവളുടെ ചുണ്ടുകളിൽ ഞാൻ ചുണ്ട് ചേർത്തു..
സാധാരണ കിട്ടുന്ന പോലെ ഉമ്മ ആയിരുന്നില്ല ഇത്തവണ. എപ്പോളും ഉമ്മ വയ്ക്കുമ്പോ അർജുന് തന്നോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന് അവൾക്ക് അറിയാൻ കഴിയും. ഇപ്പൊ പക്ഷെ അവൻ താൻ പറഞ്ഞത് കൊണ്ട് മാത്രം ഉമ്മ തന്നതാണ്. ഇഷാനി പ്രതീക്ഷിച്ച ഒരു സുഖം ഇതിൽ കിട്ടിയില്ല. എപ്പോളും ഉമ്മ തരുമ്പോ അർജുൻ കൈ എവിടെ എങ്കിലും വയ്ക്കും. മിക്കവാറും അത് തന്റെ ഇടുപ്പിൽ ആയിരിക്കും. പക്ഷെ ഇത്തവണ അത് ചിമ്മിനിയിൽ ആണ്. തന്റെ ദേഹത്ത് തൊടാതെ ആണ്
💬 Comments
View all comments