Chapter Title : റോക്കി 5 [സാത്യകി]
അവൻ കിസ്സ് ചെയ്യുന്നത്. ഒന്നുകിൽ ഞാൻ എന്ത് കരുതും എന്നോർത്ത് ആവും. എന്തായാലും അത് അവന്റെ ഉള്ളിൽ നിന്ന് പോയിട്ടില്ല. അതെങ്ങനെ മാറ്റും എന്ന് ഇഷാനി ആലോചിച്ചു. അവൾ മെല്ലെ അവന്റെ കയ്യെടുത്തു ഇടുപ്പിൽ വെപ്പിച്ചു.. അവന്റെ കൈകൾ അപ്പോൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു..
'എന്നാലും നീ എന്നെ പറ്റി അങ്ങനെ ഒക്കെ ആലോചിച്ചിട്ട് ഉണ്ടാകും എന്ന് ഞാൻ കരുതിയില്ല..'
കളിയാക്കലിന്റെ ഒരു ടോണിൽ അവൾ പറഞ്ഞു..
'എങ്ങനെ...?
'അങ്ങനെ ഒക്കെ ചെയ്യാൻ മാത്രം..'
അവൾ ഒരു ചിരിയോടെ പറഞ്ഞു..
'ഞാൻ എത്ര തവണ പറഞ്ഞു ഞാൻ അങ്ങനെ ഒന്നും കരുതി ചെയ്തത് അല്ല എന്ന്..'
'നീ അപ്പോൾ ചിലപ്പോൾ അറിയാതെ ചെയ്തത് ആകും, പക്ഷെ നീ എന്നെ പറ്റി അങ്ങനെ ഒന്നും ചിന്തിച്ചിട്ടേ ഇല്ല...?
അവൾ ചോദിച്ചു
'ഇ.. ഇല്ല..'
പറയുന്നത് കള്ളത്തരം ആണെന്ന് അവൾക്ക് മനസിലാകല്ലേ എന്ന് ഞാൻ പ്രാർഥിച്ചു..
'ശരി. '
'വിശ്വാസം ഇല്ലേൽ വേണ്ട..'
'വിശ്വാസം ഉണ്ടല്ലോ..'
'പിന്നെ ഇങ്ങനെ ഒക്കെ ചോദിച്ചത്..?
'അത് വെറുതെ അറിയാൻ ചോയ്ച്ചത് അല്ലേ.. എനിക്ക് നിന്നോട് എന്താ ഇതൊന്നും ചോദിക്കാൻ മേലെ.. എനിക്ക് ഇത് വലിയ ഇഷ്യൂ അല്ലാത്തത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ ഓപ്പൺ ആയി ഒക്കെ ചോദിക്കുന്നത്..'
അവൾ പറഞ്ഞു
'എനിക്ക് പക്ഷെ അതൊരു വലിയ ഇഷ്യൂ ആണ്..'
'എന്തിന്..? നിനക്ക് ഒരു കൈയബദ്ധം പറ്റി.. അത്രേ ഉള്ളു.. എനിക്ക് പറ്റിയിട്ടില്ലേ..? അന്ന് ആദ്യമായ് ഉമ്മ വച്ചപ്പോൾ ഒക്കെ ഞാൻ നിന്നെ കേറി ഉമ്മ വക്കുവല്ലായിരുന്നോ..? നീ അന്ന് വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ
💬 Comments
View all comments