0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 143.9K

അത് ചെയ്തു. ഇവിടെ അത്ര പോലും ഇല്ലല്ലോ.. നീ ഇപ്പൊ അന്നത്തെ എന്നെ പോലെ ആണ് പെരുമാറുന്നത്.. ഭയങ്കര ബോർ.. പറയാതെ ഇരിക്കാൻ വയ്യ..'

'അതൊക്കെ ഓർമ ഉള്ളത് കൊണ്ട് തന്നെയാ എനിക്ക് ഇത്രയും ടെൻഷൻ വന്നെ. നീ ഇതൊന്നും നിസാരം ആയി കാണുമെന്ന് എനിക്ക് തോന്നിയില്ല..'

'എനിക്ക് ഒരു പ്രശ്നവും ഇല്ല.. നീയല്ലേ ചെയ്തത്.. ചോദിക്കാതെ ചെയ്തതിൽ ഉള്ള ദേഷ്യം മാത്രേ എനിക്ക് ഉള്ളായിരുന്നു. ഇപ്പൊ അത് പോലും ഇല്ല..'

ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല.. മുഖം ദൂരേക്ക് നോക്കി ഇരുന്നു..

'മര്യാദക്ക് ചോദിച്ചിരുന്നേൽ ഞാൻ ചിലപ്പോ തന്നേനെ.. ഇത് ചുമ്മാ പെട്ടന്ന് കേറി തൊട്ടപ്പോ ഞാൻ പേടിച്ചു പോയില്ലേ..'

അവൾ ചിരി ഒളിപ്പിച്ചു വച്ചു കൊണ്ട് പറഞ്ഞു. അവൾ പറഞ്ഞത് കേട്ട് ഞാൻ പെട്ടന്ന് മുഖം തിരിച്ചു അവളെ നോക്കി

'എന്താ പറഞ്ഞെ.?

ഞാൻ ചോദിച്ചു

'കേട്ടില്ലേ..? മര്യാദക്ക് ചോദിച്ചിരുന്നേൽ ചിലപ്പോൾ..........'

അവൾ മുഴുവപ്പിച്ചില്ല..

'ഉവ്വ ഉവ്വ.. നീ കൊറേ തരും..'

'അതെന്താ അങ്ങനെ പറഞ്ഞെ..?

അവൾ ചോദിച്ചു

'എനിക്ക് അറിയില്ലേ നിന്നെ..'

ഞാൻ മറുപടി കൊടുത്തു

'അതെന്താ ഞാൻ പെണ്ണല്ലേ.. എനിക്ക് അങ്ങനെ ഒക്കെ ആയിക്കൂടെ..?

അവൾ പിന്നെയും ചോദിച്ചു

' ഒരു ഭയങ്കര പെണ്ണ് വന്നിരിക്കുന്നു..'

അർജുൻ മൂഡോഫിൽ നിന്ന് പതിയെ മാറി വരുന്നത് ഇഷാനി ശ്രദ്ധിച്ചു

' എന്താ നിനക്ക് അതിൽ സംശയം ഉണ്ടോ..?

അവൾ വാശിയോടെ ചോദിച്ചു..

'ഇല്ലേ...'

ഞാൻ പറഞ്ഞു

'ഡാ നമ്മൾ പാർക്കിൽ പോയപ്പോ ഒരു തവണ രണ്ട് പിള്ളേർ ഇരുന്നു അങ്ങനെ ചെയുന്ന കണ്ടില്ലേ..?

💬 Comments

View all comments