0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.3K

എന്റെ താടിയിൽ പിടിച്ചു.. ഞാൻ അതും ഗൗനിക്കാതെ ഇരുന്നു

'ഭയങ്കര വാശി ആണല്ലോ... എനിക്കും ഉണ്ട് വാശി.. ഞാനും മിണ്ടില്ല..'

അത് പറഞ്ഞു അവൾ കുറച്ചു നേരം ദൂരെ മാറി പോയി നിന്നു. ഞാൻ അവളെ ഒന്ന് നോക്കി കൂടെയില്ല..

രണ്ട് പേരുടെയും മൗനം അസ്സഹനീയമായപ്പോൾ അവൾ പിന്നെയും എന്റെ അടുത്ത് വന്നു

'ഞാൻ ലാസ്റ്റ് ആയിട്ട് ചോദിക്കുവാ.. എന്റെ അടുത്ത് മിണ്ടാൻ പറ്റുമോ..?

ഞാൻ അവളെ ഗൗനിക്കാതെ അകലേക്ക്‌ നോക്കി ഇരുന്നു

'പറ്റത്തില്ല...? മിണ്ടാൻ പറ്റത്തില്ല...?

അവൾ വീണ്ടും ചോദിച്ചു

'അവിടെ എന്താ നിന്റെ ആരേലും തുണി ഇല്ലാതെ നിപ്പുണ്ടോ..? ഇങ്ങോട്ട് നോക്ക്...'

അവൾ എന്നോട് ചേർന്നു നിന്ന് എന്റെ മുഖത്തു പിടിച്ചു അവളുടെ കണ്ണിലേക്കു നോക്കിച്ചു..

'മിണ്ടിക്കേ.... ഇല്ലേൽ ഞാൻ ശരിക്കും പിണങ്ങും.. പണ്ടത്തെ പോലെ..'

അവളൊരു ഭീഷണി പോലെ പറഞ്ഞത് ഞാൻ കാര്യം ആക്കിയില്ല.

'എന്ത് കഷ്ടം ഉണ്ടെടാ.. ഒന്ന് മിണ്ടിക്കൂടെ.. ഇതിന് മാത്രം ഞാൻ എന്ത് ചെയ്തു നിന്നോട്..?

അവൾ എന്നോട് പരിഭവത്തോടെ ചോദിച്ചു.. ഞാൻ അപ്പോളും വാ തുറന്നില്ല

'ഒന്ന് മിണ്ടടാ.. നീ മിണ്ടാതെ ഇരിക്കുന്നത് എനിക്ക് വിഷമം ആണ്..'

അവൾ കെഞ്ചലോടെ പറഞ്ഞു

എന്റെ ഭാഗത്തു നിന്നും മറുപടി ഒന്നും ഇല്ലാതെ വന്നപ്പോൾ അവൾ വീണ്ടും പറഞ്ഞു

'എന്നോട് കുറച്ചെങ്കിലും ഇഷ്ടം ഉണ്ടേൽ നീ എന്നോട് മിണ്ടും...'

'ഇല്ല... മിണ്ടില്ല...'

അത്രയും നേരത്തെ മൗനത്തിനു ശേഷം ഞാൻ സംസാരിച്ചു.. അവളുടെ മുഖത്ത് ഒരു ചെറിയ ചിരി പടർന്നു

'അതെന്താ മിണ്ടാത്തെ..? ഞാൻ എന്ത് ചെയ്തു നിന്നോട്...?

അവൾ അറിയാത്ത

💬 Comments

View all comments