Chapter Title : റോക്കി 5 [സാത്യകി]
ഭാവത്തിൽ ചോദിച്ചു
'അറിയില്ലേൽ അറിയണ്ട...'
ഞാൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു
'അത് ഞാൻ ഒരു തമാശ കാണിച്ചത് അല്ലേ..? അതിന് ഇത്രക്ക് ഫീൽ ആകണോ..?
അവൾ ചോദിച്ചു
'നീ എന്നെ ഫൂൾ ആക്കിയില്ലേ..?
ഞാൻ ചോദിച്ചു
'അത് ഇപ്പൊ നീ എന്നെ എത്ര തവണ ഫൂൾ ആക്കിയിട്ടു ഉണ്ട്.. ഓരോന്ന് പറഞ്ഞു പറ്റിച്ചു ഒക്കെ.. ഞാനും അതെ പോലെ അല്ലേ ചെയ്തത്..?
'അത് പോലെ അല്ല ഇത്..'
ഞാൻ പറഞ്ഞു
'അതെന്താ അല്ലാത്തത്...?
'നീയെന്നെ ഭയങ്കര മോശക്കാരൻ ആയല്ലേ കാണുന്നത്...?
ഞാൻ ചോദിച്ചു
'എടാ ഞാൻ പറഞ്ഞില്ലേ അതൊക്കെ ചുമ്മാ തമാശ ആയിട്ടാണ്.. '
അവൾ പറഞ്ഞു..
'നീ എന്നോട് മിണ്ടണ്ട...'
ഞാൻ അവളെ എന്നിൽ നിന്നും തള്ളി മാറ്റാൻ നോക്കി
'മിണ്ടും..'
അവൾ പക്ഷെ കൂടുതൽ ബലത്തോടെ എന്നോട് ചേർന്നു നിന്നു..
'ഇല്ല...'
ഞാൻ പറഞ്ഞു
'മിണ്ടും.. വാശി കളഞ്ഞേ...'
അവൾ ആജ്ഞാപിക്കുന്ന പോലെ പറഞ്ഞു
'സൗകര്യം ഇല്ല...'
ഞാൻ പറഞ്ഞു
' അതെന്താ ഇല്ലാത്തത്...? പിണക്കം മാറ്റാൻ ഞാൻ പിന്നെ എന്തോ വേണം....?
പിണക്കം മാറ്റാൻ എന്ത് വേണം എന്ന് അവൾ ചോദിച്ചു. ചോദിച്ചു കൊണ്ട് എന്റെ മേലേക്ക് മെല്ലെ ചാഞ്ഞു..
'ഞാൻ ചോദിച്ചത് വേണം...'
ഞാൻ പറഞ്ഞു.. അവൾ പെട്ടന്ന് ദേഹത്ത് നിന്നും മാറി എന്നെ സൂക്ഷിച്ചു നോക്കി
'നീ ചുമ്മാ വാശി പിടിക്കല്ലേ..'
അവൾ പറഞ്ഞു
'വാശി പിടിക്കും..'
ഞാൻ പറഞ്ഞു
'വെറുതെയാ അത്...'
അവൾ പറഞ്ഞു
'ആയിക്കോട്ടെ..'
ഞാനും പറഞ്ഞു
'എന്ത് കഷ്ടം ആണ് അർജുൻ.. ഇങ്ങനെ വാശി പിടിച്ചാണോ
💬 Comments
View all comments