0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.3K

ഇതൊക്കെ നീ ചെയ്യുന്നേ..?

അവൾ എന്നോട് ചോദിച്ചു

'ഞാൻ നിന്നെ നിർബന്ധിക്കുന്നൊന്നും ഇല്ലല്ലോ.. നിനക്ക് ഇഷ്ടം ഉണ്ടേൽ മതി..'

ഞാൻ പറഞ്ഞു..

'നിർബന്ധം ഇല്ലേൽ പിന്നെ ഇങ്ങനെ വാശി പിടിക്കുന്നത് എന്തിനാ..?

അവൾ ചോദിച്ചു

'ഞാൻ മര്യാദക്ക് ഇരുന്നതല്ലേ..? നീയല്ലേ പിന്നെയും പിന്നെയും വന്നു അത് എടുത്ത് ഇട്ടു ആശ തന്നത്..'

'അതിപ്പോ നിനക്കും അറിയില്ലാരുന്നോ ഞാൻ ചുമ്മാ വട്ട് കളിപ്പിക്കാൻ നോക്കുവാണ് എന്ന്..?

അവൾ ചോദിച്ചു

'ഇല്ല. എനിക്ക് അറിയില്ലായിരുന്നു...'

ഞാൻ വെറുതെ പറഞ്ഞു

' കള്ളം പറയുന്നോ..? കള്ളാ...'

ഞാൻ ഒന്നും മിണ്ടിയില്ല

'നീ വേറെ എന്ത് വേണമെങ്കിലും ചോദിക്ക്.. ഇത് മാത്രം ഇല്ല..'

അവൾ പറഞ്ഞു

'വേറെ ഒന്നും വേണ്ട...'

ഞാൻ തറപ്പിച്ചു പറഞ്ഞു

'വെറുതെ നമ്മൾ തമ്മിൽ പിണങ്ങും ഈ കാര്യം പറഞ്ഞു..'

'ഞാൻ കാരണം അല്ലല്ലോ..?

ഞാൻ പറഞ്ഞു

'എല്ലാം എന്റെ കുഴപ്പം ആണല്ലേ..?

അവൾ ചോദിച്ചു

ഞാൻ മിണ്ടിയില്ല

' പിന്നെയും മിണ്ടാതെ ഇരിക്കാൻ പോവാണോ..?

ഞാൻ അതിനും മറുപടി കൊടുത്തില്ല

' എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരേയൊരു കാര്യമാ എന്നോട് മിണ്ടാതെ ഇരിക്കുന്നത്..'

അവൾ പറഞ്ഞു

ഞാൻ അതിനും മറുത്തൊന്നും പറയാതെ ആയപ്പോൾ അവൾ ദേഷ്യത്തോടെ എന്റെ അടുത്തേക്ക് നീങ്ങി വന്നു എന്റെ കഴുത്തിലൂടെ കയ്യിട്ടു കെട്ടിപിടിച്ചു.. അവളുടെ ദേഷ്യം പതിയെ ചിരിയായി മാറി വരുന്നത് ഞാൻ കണ്ടു..

'പിണക്കം മാറ്റാനൊക്കെ എനിക്ക് അറിയാം.. കാണണോ..?

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

'ഒരു നൂറ് ഉമ്മ തന്നാൽ പിണക്കം മാറുമോ...?

ഞാൻ ഒന്നും പറയാതെ ഇരുന്നപ്പോ അവൾ

💬 Comments

View all comments