Chapter Title : റോക്കി 5 [സാത്യകി]
ഞാൻ അക്സെപ്റ്റ് ചെയ്തു. അത് കൊണ്ട് തന്നെ ഇനി ഒരിക്കലും അത് ചോദിച്ചു വരാനും പോകുന്നില്ല. അത് പോരേ...?
ഞാൻ ചോദിച്ചു
'ഒരിക്കലും എന്ന് വച്ചാ ഇനി ഒരിക്കലും ചോദിക്കില്ലേ..?
അവൾ ചോദിച്ചു
'ഇല്ല.. നിനക്ക് അതല്ലേ വേണ്ടത്..'
'ഇപ്പൊ നമ്മൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ശരിയല്ല. അതോണ്ടാ ഞാൻ നോ പറഞ്ഞത്. അല്ലാതെ ഒരിക്കലും തരില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല..'
'എന്റെ പൊന്നോ നീ ഇത് വീണ്ടും വീണ്ടും നമുക്കിടയിൽ എടുത്തു ഇടാതെ.. എനിക്ക് അത് വേണ്ട.. വേണ്ട.. വേണ്ട..'
ഞാൻ ഒരു ദേഷ്യത്തിന്റെ പുറത്തു കയറി പറഞ്ഞു
'നല്ല ദേഷ്യം ഉണ്ട് ഇപ്പോളും എന്നോട്...'
അവൾ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു
'ഞാൻ മാക്സിമം ദേഷ്യപ്പെടാതെ പിണക്കം മാറ്റി വന്നപ്പോൾ നീയല്ലേ പിന്നെയും അതേ മാറ്റർ എടുത്തു ഇട്ടത്.. ഇനി മോങ്ങാൻ ആണേൽ എന്റെ കയ്യിൽ നിന്നും വാങ്ങും നീ..'
'ഞാൻ അത് തരാതെ എന്നോട് ശരിക്കും മിണ്ടില്ല അല്ലേ..?
അവൾ ചിമ്മിനിയിൽ നിന്നും താഴെ ഇറങ്ങി എനിക്ക് എതിരെ വന്നു നിന്ന് എന്റെ കണ്ണിൽ നോക്കി ചോദിച്ചു.
'ദേ പിന്നെയും.. ഞാൻ ഇനി ഇതിനൊന്നും മറുപടി തരുന്നില്ല..'
'പറ.. അത് സമ്മതിച്ചാൽ പിണക്കം മാറുമോ..?
അവൾ ഒരു യെസ് ആണോ ആ പറഞ്ഞത് എന്ന് ഞാൻ ആലോചിച്ചു. പക്ഷെ ഞാൻ പിന്നെയും അതിൽ കടിച്ചു തൂങ്ങാൻ പോയില്ല
'ഞാൻ പറഞ്ഞു എനിക്ക് ഇനി വേണ്ട എന്ന്..'
'അതെന്താ..?
' ചോദിച്ചപ്പോൾ ഒന്നും തന്നില്ലല്ലോ.. പിന്നെ മനസില്ല മനസോടെ ഒന്നും തരണ്ട.. അതിന്റെ ഒന്നും
💬 Comments
View all comments