Chapter Title : റോക്കി 5 [സാത്യകി]
നീ അതൊന്നും ഓർത്ത് ടെൻഷൻ ആകണ്ട.. എല്ലാം ശരിയായിട്ട് വന്നാൽ മതി..'
ചേച്ചി പറഞ്ഞു
'ഇപ്പൊ നടക്കാൻ ഒന്നും കുഴപ്പമില്ല. നാളെ ഞാൻ അങ്ങോട്ട് മാറും..'
ഇഷാനി പറഞ്ഞു
'അവൾക്ക് കുഴപ്പം ഒന്നുമില്ല.. പിന്നെ ഞാൻ വഴക്ക് പറഞ്ഞു എണീപ്പിക്കാതെ ഇരിക്കുന്നതാ..'
അർജുൻ രണ്ട് പേർക്കും കുടിക്കാൻ ജ്യൂസ് കൊണ്ട് വന്നു കൊണ്ട് പറഞ്ഞു.. ഇഷാനി ചേച്ചി കാണാതെ അത് പറഞ്ഞപ്പോ അവനെ നോക്കി ഒന്ന് ചിരിച്ചു.. കുറച്ചു നേരം കൂടി ഇരുന്നു സംസാരിച്ചിട്ടാണ് ചേച്ചി പോയത്. പോകുന്നതിന് മുമ്പ് കുറച്ചു പൈസ ഇഷാനിക്ക് കൊടുക്കാനും ചേച്ചി ശ്രമിച്ചു.. പക്ഷെ ഇഷാനി നിർബന്ധപൂർവ്വം അത് തിരിച്ചേൽപ്പിച്ചു
'പാവം ചേച്ചി.. അല്ലേ...?
ചേച്ചി പോയി കഴിഞ്ഞു ഞാൻ അവളുടെ അടുത്ത് കയറി കിടന്നു കൊണ്ട് പറഞ്ഞു
'അതെ.. പക്ഷെ ചേച്ചിക്ക് നമ്മുടെ കള്ളത്തരം ഒക്കെ പിടികിട്ടിയോ എന്നാണ് എനിക്ക് ഒരു പേടി..'
അവൾ ആശങ്കയോടെ പറഞ്ഞു
'ഹേയ് അതൊന്നും മനസിലായിട്ടില്ല. നിന്റെ അഭിനയം ഭയങ്കര ഒറിജിനൽ ആയിരുന്നു..'
'എന്നാലും എന്നെ കണ്ടാൽ കുഴപ്പം ഒന്നുമില്ല എന്ന് മനസിലാകും. എന്നിട്ടും ഞാൻ ഇവിടെ നില്കുന്നത് മറ്റേതിന് ആണെന്ന് മനസിലാകുമോടാ...?
അവൾ ആശങ്കയോടെ പിന്നെയും ചോദിച്ചു
'മറ്റേതോ...?
'ആ നമ്മൾ ഇപ്പൊ ചെയ്ത പോലത്തെ ഒക്കെ..'
'ഹേയ്.. അങ്ങനെ ഒന്നും ഓർക്കില്ല ഡീ..'
'നീയല്ലേ പറഞ്ഞെ എല്ലാ ലവേർസും ഇങ്ങനെ ഒക്കെ ചെയ്യുമെന്ന്. അപ്പോൾ ഒരുമിച്ച് താമസിക്കുന്ന നമ്മൾ ഇങ്ങനെ ചെയ്യുമെന്ന് ചേച്ചിക്ക് കരുതി കൂടെ..?
'അതിന് നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ചേച്ചിക്ക് അറിയാമോ..?
ഞാൻ ചോദിച്ചു
'നിനക്ക് എന്നോട്
💬 Comments
View all comments