0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.4K

തുറക്കട്ടെ.. വൈകിയാൽ ചേച്ചിക്ക് സംശയം തോന്നും..'

ഞാൻ കതകിന് അടുത്തേക്ക് നടന്നു. ഇഷാനി പെട്ടന്ന് പോയി കയ്യിൽ കെട്ട് ഇട്ടു കട്ടിലിലേക്ക് കയറി കിടക്കുന്ന കണ്ടിട്ടാണ് ഞാൻ കതക് തുറന്നത്.. കതക് തുറന്നു ചേച്ചിയുടെ അടുത്ത് ഞാൻ അപ്രതീക്ഷിതമായി കണ്ട പോലെ മുഖത്ത് ഒരു എക്സ്പ്രഷൻ ഇട്ടു..

'ആ ചേച്ചി.. വാ കേറി വാ.. ഞാൻ അടുക്കളയിൽ ആയിരുന്നു.. ഈ പാട്ടും കൂടി വച്ചിരിക്കുന്ന കൊണ്ട് ബെല്ല് അടിച്ചത് ആദ്യം ശ്രദ്ധിച്ചില്ല..'

ഞാൻ പറഞ്ഞു

ചേച്ചി ചിരിച്ചു കൊണ്ട് അകത്തേക്ക് വന്നു. അകത്തു മൊത്തത്തിൽ ഒന്ന് നോക്കിയിട്ട് ചേച്ചി ഇഷയെ തിരഞ്ഞു

'അവൾ അകത്താണ്..'

ഞാൻ ചേച്ചിയെ അവൾ കിടക്കുന്ന മുറിയിലേക്ക് കൊണ്ട് പോയി.. ചേച്ചിയെ കണ്ടതും അവൾ എഴുന്നേൽക്കാൻ ശ്രമിക്കുന്ന പോലെ അഭിനയിച്ചു.. എടി കള്ളി എന്തൊരു അഭിനയം..

'എണീക്കണ്ട.. കിടന്നോ..'

ചേച്ചി പറഞ്ഞു

ഇഷാനി കയ്യിൽ ബാൻഡെജ് ചുറ്റി പുതപ്പ് കൊണ്ട് കാൽ മൂടി കിടക്കുവാണ്.. അവര് സംസാരിക്കട്ടെ എന്ന് കരുതി ഞാൻ അവിടെ നിന്നും മാറി

'ഞാൻ വരണം വരണം എന്ന് വയ്ക്കും. പക്ഷെ അവിടെ എന്തേലും തിരക്ക് വരും.. അതാ..'

ഇടയ്ക്ക് വരാൻ പറ്റാത്തതിന്റെ കാരണം ചേച്ചി പറഞ്ഞു. ഇടയ്ക്ക് ആദ്യം ഒരു ദിവസം ചേച്ചി വന്നിരുന്നു. അന്ന് പക്ഷെ ഇഷാനി നല്ല ഉറക്കം ആയിരുന്നു

'അത് കുഴപ്പമില്ല.. ഈ കെട്ടൊക്കെ ഉണ്ടെന്നേ ഉള്ളു.. ഇപ്പൊ അത്ര പ്രശ്നം ഒന്നുമില്ല..'

അവൾ പറഞ്ഞു

'എന്നാലും ദേഹം അനക്കാതെ നോക്കണം..'

ചേച്ചി അവളെ ഉപദേശിച്ചു

'കടയിൽ തിരക്കുണ്ടോ..?

ഇഷാനി ചോദിച്ചു

'അത്ര തിരക്കില്ല.

💬 Comments

View all comments