Chapter Title : റോക്കി 5 [സാത്യകി]
അല്ലേൽ ഞാൻ നേരത്തെ വന്നേനെടി..'
താൻ രണ്ട് ദിവസം കഴിഞ്ഞു വന്നത് എന്തോ വലിയ അപരാധം പോലെ ശ്രുതി പറഞ്ഞത് ഇഷാനി ശരിക്കും ശ്രദ്ധിച്ചില്ല.. അവളുടെ ശ്രദ്ധ പുറത്ത് നിൽക്കുന്ന ആഷിക്കിൽ ആയിരുന്നു. അവൻ എന്താണ് അകത്തോട്ടു വരാത്തത്. അവന്റെ പിണക്കം ഇത് വരെ മാറിയില്ലേ..? പിന്നെ അർജുൻ പറഞ്ഞതോ അന്ന് താൻ മയങ്ങി കിടന്നപ്പോ അവൻ കൂട്ടിരുന്നു എന്നൊക്കെ.. അവന്റെ അന്നത്തെ ശപഥം ഇഷാനി ഓർത്തു - അർജുനോട് മിണ്ടിയാൽ പോലും ഇനി എന്നോട് മിണ്ടില്ല എന്നാണ് അവൻ പറഞ്ഞത്. അതാണ് അവൻ തന്നെ കാണാതെ മാറി നിൽക്കുന്നത്..
'അവന് എന്നോട് ഇപ്പോളും പിണക്കം ആണോ..? അവനെന്താ അകത്തോട്ടു വരാത്തത് എന്നെ കാണാൻ..?
ഇഷാനി സങ്കടത്തോടെ ശ്രുതിയോട് ചോദിച്ചു
' അവൻ അവന്റെ ഷൂ ഊരാൻ ഉള്ള പരിശ്രമത്തിൽ ആണ്. കുറെ നേരമായി. അതാ അകത്തോട്ടു വരാത്തത് അല്ലാതെ നിന്നോട് പിണക്കം ആയിട്ടല്ല..'
അർജുൻ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു ആഷിക്ക് ഷൂ ഊരാൻ തത്രപ്പാട് പെടുന്നത് കണ്ടു അർജുൻ അവനോട് ഷൂ ഇട്ടോണ്ട് കേറിക്കോളാൻ പറഞ്ഞു
'പിണക്കം മുഴുവൻ ആയിട്ട് മാറിയിട്ടില്ല അല്ലേടി..'
അകത്തു ചെന്നു ആഷിക്ക് ഇഷാനിയുടെ അടുത്ത് ഇരുന്ന് കൊണ്ട് ശ്രുതിയോടായി പറഞ്ഞു
' മിണ്ടിയേക്കെടാ.. ആകെ അവൾ മിണ്ടുന്നതു നമ്മൾ അഞ്ചാറു പേരോടല്ലേ..?
ശ്രുതി അവനോട് പറഞ്ഞു
'ഹാ മിണ്ടാം.. പക്ഷെ ഇവൾ ടൂറിനു വരാത്തതിൽ എനിക്ക് ഇപ്പോളും ദേഷ്യം ഉണ്ട്. ഇവളുടെ വിചാരം ഇവളെ പറ്റി നമ്മൾക്ക് ഒന്നും ഒരു വറിയും ഇല്ലെന്നാ..'
ആഷിക്ക് കുറച്ചു പിണക്കത്തിന്റെയും കുറച്ചു
💬 Comments
View all comments