Chapter Title : റോക്കി 5 [സാത്യകി]
ഇണക്കത്തിന്റെയും സ്വരത്തിൽ പറഞ്ഞു
'സോറി ഡാ... ഒന്ന് ക്ഷമിക്ക്..'
ഇഷാനി തന്റെ മടിയാത്ത അനങ്ങുന്ന കൈ കൊണ്ട് അവന്റെ കവിളിൽ തൊട്ട് കൊണ്ട് പറഞ്ഞു.. അവർക്കിടയിൽ ഉള്ള ഇഷ്യൂ ആ നിമിഷങ്ങളിൽ ഇല്ലാതെ ആയി. ആഷിക്ക് കയ്യിൽ എന്തോ കവർ കരുതിയിരുന്നു.. ഇഷാനി അത് കയ്യിൽ എടുത്തു മടിയിൽ വച്ചു തുറന്നു നോക്കിയപ്പോ കേക്ക് ആണ്..
'ഹായ് എനിക്ക് ദേ കേക്ക് ആയി വന്നിരിക്കുന്നു..'
അവൾ അർജുനോടായി പറഞ്ഞു
'നിനക്കോ..? ഇത് ഞാൻ വീട്ടിലേക്ക് വാങ്ങിച്ച കേക്ക് ആണ്..'
ആഷിക്ക് കളിയായി പറഞ്ഞതാണെന്ന് ഇഷാനിക്ക് മനസിലായി
'വീട്ടിലേക്ക് നീ വേറെ വാങ്ങിച്ചാൽ മതി.. ഇത് ഞാൻ തരില്ല..'
അവൾ പറഞ്ഞു
'ഞാനും ഒരെണ്ണം വാങ്ങി.. അതിനി പിന്നെ മുറിക്കാം. ഇപ്പോൾ ഇത് മുറിക്കാം.. അല്ല അവൻ എപ്പോ എത്തും..?
രാഹുലിനെ പറ്റി ഞാൻ ആഷിക്കിനോട് തിരക്കി
'അവൻ ഇറങ്ങി. ഒരു അര മണിക്കൂർ..'
ആഷിക്ക് പറഞ്ഞു..
ആ ടൈമിൽ ഇഷാനി കുളിക്കാൻ കയറി.. അവരുടെ മുന്നിൽ വച്ചു അവളെ എടുത്തോണ്ട് പോകാൻ ഞങ്ങൾക്ക് രണ്ട് പേർക്കും ചമ്മൽ ഉണ്ടായിരുന്നു. അത് ഞങ്ങൾ മാത്രം ഉള്ളപ്പോൾ ആണെങ്കിൽ ആ പ്രശ്നം ഇല്ല. അത് കൊണ്ട് തന്നെ അവൾ എന്റെയും ശ്രുതിയുടെയും തോളിൽ ചാരി മെല്ലെ മെല്ലെ നടന്നു നീങ്ങി ബാത്‌റൂമിൽ എത്തി. പാവത്തിന് കാലിന് നല്ല വേദന എടുത്തു കാണും.. ബാത്‌റൂമിൽ അവൾ കയറി കഴിഞ്ഞു ഞാൻ തിരിച്ചു ഇറങ്ങി.
ഞാൻ വെളിയിൽ വന്നു ആഷിക്കിനോട് സംസാരിക്കുകയായിരുന്നു. ഇവിടെ നിന്നും പോകുന്ന കാര്യത്തെ കുറിച്ചു എന്റെ തീരുമാനത്തിൽ ഒരു
💬 Comments
View all comments