Chapter Title : റോക്കി 5 [സാത്യകി]
മാറ്റവും ഇല്ലെന്ന് അവന് മനസിലായി. ഇഷാനി അടുപ്പം കാണിച്ചു തുടങ്ങിയിട്ടും പോകുന്നത് മണ്ടത്തരം ആണെന്ന് ആഷിക്ക് പറഞ്ഞു. പക്ഷെ അവളല്ല ഇഷ്യൂ. കൃഷ്ണ ആണ്.. ലക്ഷ്മി ആണ്.. അവരുടെ കഥ ഇഷാനി അറിഞ്ഞാൽ അതിൽ പരം ദുരന്തം എനിക്കിനി സംഭവിക്കാൻ ഇടയില്ല. അതിന് ഇട വരുത്തരുത്. കുറച്ചു ദിവസങ്ങൾ ഇവളോടൊപ്പം സന്തോഷം ആയി നിന്നിട്ട് ഒരു യാത്ര.... ഉടനെ ഒന്നും തിരിച്ചു വരാത്ത ഒരു വലിയ യാത്ര.. അതിന് ഞാൻ തയ്യാറെടുത്തിരുന്നു..
ഇഷാനി കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് രാഹുൽ വന്നു കയറിയതും. ആഷിക്ക് അവനായി സംസാരിച്ചു നിൽക്കുന്ന ടൈമിൽ ശ്രുതി എന്നെ രഹസ്യമായി വിളിച്ചോണ്ട് പോയി മാറ്റി നിർത്തി സംസാരിച്ചു..
'ആൾ സുന്ദരി ആണ് ട്ടോ...'
അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു
'ആര്..?
എനിക്ക് അവൾ ഉദ്ദേശിച്ചത് ആദ്യം മനസിലായില്ല
'ഐശ്വര്യ റായ്.. എടാ പൊട്ടൻ ചേട്ടാ നിങ്ങടെ ഇഷാനി...!
അവളത് പറഞ്ഞപ്പോൾ ആണ് അതിന്റെ പൊരുൾ എനിക്ക് പിടി കിട്ടിയത്.. ശ്രുതി ഇത്രയും നേരം അവളുടെ ഒപ്പം ബാത്‌റൂമിൽ ഉണ്ടായിരുന്നല്ലോ.. അവൾ കുളിക്കുമ്പോ എല്ലാം.. ആ സൗന്ദര്യം ആണ് അവൾ ഉദ്ദേശിച്ചത്.. ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഇഷാനിയുടെ ആ സൗന്ദര്യം..
' സത്യം....?
ഞാൻ പെട്ടന്ന് എക്സൈറ്റഡ് ആയി ചോദിച്ചു
'മ്മ്മ്മ്... എന്ന് വച്ചു അവൾ എന്റെ മുന്നിൽ ഒന്നും ഇല്ലാണ്ട് നിന്നു എന്നല്ല കേട്ടോ.. പക്ഷെ ആളൊരു ചുന്നരി ആണ്...'
ശ്രുതി മുമ്പോന്നും എന്നോട് ഇങ്ങനെ സംസാരിച്ചിട്ടില്ല. എരിവും പുളിയുമുള്ള സംസാരങ്ങൾ ഒന്നും ഞങ്ങൾ ആരും ശ്രുതിയോട് പറയാറില്ല. അതിന് ഒരു കാരണം അവൾക്ക്
💬 Comments
View all comments