Chapter Title : റോക്കി 5 [സാത്യകി]
അതൊന്നും മനസിലാക്കാൻ ഉള്ള ആ ഒരു ഇത് ഇല്ലാത്തത് കൊണ്ടും ആയിരുന്നു.. ഇന്നിപ്പോ ആദ്യമായിട്ടാ അവളിങ്ങനെ ഒരു കാര്യം എന്നോട് പറയുന്നത്. അതൊരു പക്ഷെ എനിക്കും ഇഷാനിക്കും ഇടയിൽ ഒരു സ്പാർക്ക് ഇടാൻ ആകും..
'എന്നിട്ട്... എന്നിട്ട് എങ്ങനെ..? പറ...?
ഞാൻ ഒരു പറഞ്ഞു
'അയ്യടാ.. ഒരു പെങ്ങളോട് ചോദിക്കാൻ പറ്റിയ കാര്യം..'
അവൾ എന്നെ നുള്ളി
'നീ അല്ലേടി എന്നെ കൊണ്ട് ചോദിപ്പിച്ചത്..?
ഞാൻ നിഷ്കളങ്കതയോടെ ചോദിച്ചു.
'അത് രണ്ടും ഡോക്ടറും പേഷ്യന്റും കളിച്ചു ഇരിക്കരുത് എന്ന് കരുതി പറഞ്ഞതാ.. അവളെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോയാലോ എന്ന് കരുതിയതാ.. അമ്മ അവളെ പൊന്ന് പോലെ നോക്കിയേനെ. പക്ഷെ അവൾ ഇവിടെ ആണ് നിക്കേണ്ടത്..'
ശ്രുതി വളരെ കൂർമ്മതയോടെ കാര്യങ്ങൾ സംസാരിക്കുന്നു. ഇത് ഇവളുടെ മാത്രം ബുദ്ധി അല്ല. മൂന്നെണ്ണവും ഈ കാര്യം പറഞ്ഞു ഒരു ചർച്ച നടത്തിയിട്ടുണ്ട് എന്ന് ഉറപ്പാണ്. അതിൽ വീണ സംസാരത്തിലെ ശകലങ്ങൾ ആണ് ശ്രുതി ഇപ്പോൾ പുറത്തെടുത്തതും.. മൂന്നും എന്നെയും ഇഷാനിയേയും ഒന്നിപ്പിച്ചേ അടങ്ങൂ എന്ന് തോന്നുന്നു
'അവൾ വയ്യാത്ത ഈ ടൈം ഞാൻ അങ്ങനെ ഒക്കെ ചിന്തിക്കുന്നത് ശരിയല്ലല്ലോ.. ഒരു മുതലെടുപ്പ് അല്ലേ അത്..?
ഞാൻ ചോദിച്ചു
'അല്ല.. അല്ല.. ഞാൻ അവളോട് സംസാരിച്ചു.. വീട്ടിൽ കൊണ്ട് പോകുന്ന കാര്യം ഞാൻ ചുമ്മാ ഒന്ന് സൂചിപ്പിച്ചപ്പോൾ തന്നെ അവളുടെ മുഖം മാറിയത് ഞാൻ കണ്ടു. എന്തൊക്കെ എക്സ്ക്യൂസ് പറഞ്ഞെന്നോ അവൾ ഇവിടെ തന്നെ നിക്കാൻ.. പിന്നെ കുളിക്കുന്ന ടൈമിൽ ഞാൻ ഒരു ചെറിയ ജോക്കടിച്ചപ്പോൾ അവളുടെ ഒരു നാണം
💬 Comments
View all comments