Chapter Title : റോക്കി 5 [സാത്യകി]
കാണണമായിരുന്നു... എനിക്ക് ഉറപ്പാ... അവൾക്ക് ഇവിടെ നിന്ന് പോരണ്ട. ചേട്ടന്റെ അടുത്ത് നിന്നും അവൾക്ക് എങ്ങോട്ടും പോകണ്ട.. നിങ്ങളെ അവൾക്ക് ഇഷ്ടവുമാ മനുഷ്യാ...'
അത് കേട്ടതും എനിക്ക് ഉള്ളിൽ പനിനീര് കുടഞ്ഞ ഒരു സുഖം..
'നീ എന്ത് ജോക്ക് ആണ് അവളോട് കുളിക്കുമ്പോ പറഞ്ഞത്..?
എനിക്ക് അതായിരുന്നു അറിയേണ്ടത്...
'അയ്യടാ.. അതൊക്കെ ഞങ്ങൾ ഗേൾസ് ടോക്ക് ആണ്.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. അവധി കഴിയുന്നതിനു മുമ്പ് രണ്ടും സെറ്റ് ആയെന്ന് എനിക്ക് മെസ്സേജ് കിട്ടണം..'
ശ്രുതി ആജ്ഞാപനത്തിന്റെ സ്വരത്തിൽ പറഞ്ഞു
'ഓ...'
ഞാൻ വാ മൂടി ഭ്രുത്യനെ പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അപ്പോൾ അത് സമ്മതിച്ചു കൊടുക്കുകയായിരുന്നു.. ഏതാനും നിമിഷങ്ങൾ മുമ്പ് യാത്രയെ പറ്റി തീരുമാനം മുറുക്കിയ ഞാൻ ഇപ്പോൾ ഇഷാനിയുടെ പ്രണയം പിടിച്ചു പറ്റുന്നത് ഓർക്കുന്നു. എന്റെ മനസ് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന് എനിക്ക് മനസിലായില്ല..
'ആൾ ഭയങ്കര നാണക്കാരിയാ.. കേട്ടോ മൈ ലക്കി ബോയ്...'
ശ്രുതി ചിരിച്ചു കൊണ്ട് എന്റെ കവിളിൽ പിടിച്ചു ഞെക്കിക്കൊണ്ട് പറഞ്ഞിട്ട് ഓടി പോയി...
രാഹുൽ വന്നത് ഇറച്ചി വാങ്ങിച്ചു കൊണ്ടായിരുന്നു.. കേക്ക് മുറിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാം ഇറച്ചി വെക്കുന്നതിന്റെ പിറകെ കൂടി. ഒന്നും ചെയ്യാൻ പറ്റില്ല എങ്കിലും ഞങ്ങളുടെ എല്ലാവരുടെയും നടുവിൽ ഒരു കസേര ഇട്ട് ഇഷാനി ഇരിപ്പുണ്ടായിരുന്നു.. അവരെല്ലാം സന്ധ്യ ആയപ്പോളാണ് പോയത്.. അതും കുറച്ചു പടക്കവും കമ്പിത്തിരിയും ഒക്കെ കത്തിച്ചു കഴിഞ്ഞതിനു ശേഷം.. ക്രിസ്തുമസ് ഇഷാനിക്ക് അത്ര ബോർ ആയിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു..
അവര് പോയി കഴിഞ്ഞു ഞങ്ങൾ രണ്ടും
💬 Comments
View all comments