Chapter Title : റോക്കി 5 [സാത്യകി]
തനിച്ചായി വീട്ടിൽ. ഇഷാനിയുടെ കാലിലെ മുറിവ് രണ്ട് ദിവസം മുമ്പ് കെട്ടിയതാണ്. അത് മാറ്റി മരുന്ന് വച്ചു കെട്ടണം. ഞാൻ അത് ശരിക്കും വിട്ട് പോയി.. മരുന്നും കെട്ടാനുള്ള കോട്ടണും എല്ലാം എന്റെ അടുത്ത് ഉണ്ടായിരുന്നു. ഞാൻ അത് കൊണ്ട് അവളുടെ കട്ടിലിൽ ചെന്നു ഇരുന്നു. കെട്ടഴിച്ചു മരുന്ന് വക്കാൻ പോകുവാ എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു പേടി വരാൻ തുടങ്ങി
'അർജുൻ വേദനിക്കുവെഡാ..'
'അതൊന്നും ഇല്ല. മരുന്ന് കറക്റ്റ് ആയി വച്ചാലേ മുറിവ് പെട്ടന്ന് ഉണങ്ങൂ..'
ഞാൻ അവളുടെ കാൽ എടുത്തു എന്റെ മടിയിൽ കയറ്റി വച്ചു കൊണ്ട് പറഞ്ഞു.
എന്തൊരു വെളുത്ത കാലാണ്. കത്തി നിൽക്കുന്ന നിറം കണ്ടു എന്റെ കണ്ണ് മഞ്ഞളിച്ചു.. ഒരു പൊടി രോമം പോലും വളരാത്ത നീണ്ട കാലുകൾ. കുളി കഴിഞ്ഞു ഒരു ഷോർട്സ് ആയിരുന്നു അവൾ ധരിച്ചത്. അത് മുട്ട് വരെയേ ഉള്ളു. അതിന് കീഴേക്ക് ഇഷാനിയുടെ ഞാൻ ഇത്ര അടുത്ത് ഇപ്പോളാണ് കാണുന്നത്. ഈ രണ്ട് ദിവസവും അവളുടെ കാലുകൾ ഞാൻ ഇങ്ങനെ ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. പക്ഷെ അവളുടെ നീണ്ട കാലുകളിൽ ഒരു പാദസരത്തിന്റെ കുറവുണ്ടായിരുന്നു.
'എനിക്ക് വേദനിച്ചാൽ ഞാൻ കാറും..'
അവൾ പേടിയോടെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു
'ചെറിയ മുറിവല്ലേ.. നീ ഇങ്ങനെ പേടിക്കാതെ.. മുട്ടിൽ ആയത് കൊണ്ട് ഉണങ്ങാൻ കുറച്ചു പിടിക്കുമെന്നെ ഉള്ളു. വലിയ കാര്യം ഒന്നുമല്ല..'
ഞാൻ അവളെ ആശ്വസിപ്പിച്ചു..
മെല്ലെ മുറിവിന്റെ കെട്ടഴിച്ചു. എന്നിട്ട് ആ തുണി പതിയെ കറക്കി കറക്കി ഊരി എടുത്തു. ആദ്യത്തെ കുറച്ചു
💬 Comments
View all comments