Chapter Title : റോക്കി 5 [സാത്യകി]
ചുറ്റലിൽ പ്രശ്നം ഒന്നുമില്ലായിരുന്നു. തുണി തൊലിയോട് അടുക്കുന്തോറും മരുന്നിന്റെയൊക്കെ ഒരു ഒട്ടൽ അതിൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അപ്പോൾ വളരെ സൂക്ഷ്മമായി ഞാൻ മുറിവ് അഴിക്കാൻ ശ്രദ്ധിച്ചു.. അവളുടെ തൊലി ഒരുപാട് വലിയരുതല്ലോ..
'ആ... മതി... എനിക്ക് വേദനിക്കുന്നു..'
എന്റെ മുറിവ് അഴിക്കൽ കൈ കൊണ്ട് തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു. എത്ര സൂക്ഷിച്ചു അഴിച്ചാലും കുറച്ചൊക്കെ നോവ് ഉണ്ടാകും.
'ഇതൊരു ഉറുമ്പ് കടിക്കുന്ന വേദന അല്ലേ ഉള്ളു.. നീ അടങ്ങി ഇരിക്ക്..'
ഞാൻ അവളുടെ കൈ മാറ്റി വീണ്ടും അഴിക്കാൻ ശ്രമിച്ചു.. പക്ഷെ വേദനയോട് ഉള്ള പേടി കാരണം അവൾ എന്നെ കൊണ്ട് മുറിവിൽ തൊടീക്കുന്നില്ല.. ഞാൻ അവളുടെ ശ്രദ്ധ മാറ്റാൻ വേറെ പലതും സംസാരിക്കാൻ തുടങ്ങി
'നീ വാക്സ് ചെയ്യാറുണ്ടോ..?
ഞാൻ അവളുടെ കാലിൽ നോക്കി കൊണ്ട് ചോദിച്ചു
'പോ..'
അവൾ നാണത്തോടെ പറഞ്ഞു. ഇത് പോലുള്ള ചോദ്യങ്ങൾ ഒക്കെ അവൾക്ക് എന്തോ വലിയ കാര്യം പോലെയാണ്
'വാക്സ് ചെയ്തോന്ന് ചോദിക്കുന്നതിനു എന്താ..? ഇതൊക്കെ എല്ലാരും ചെയ്യുന്നത് അല്ലേ..?
ഞാൻ അതിൽ മറ്റൊരു അർഥം ഇല്ലെന്ന രീതിയിൽ ചോദിച്ചു
'ഞാൻ ചെയ്യാറില്ല..'
അവൾ കുറച്ചു കടുപ്പത്തിൽ പറഞ്ഞു
'ആണോ..? പക്ഷെ കണ്ടാൽ ചെയ്ത പോലുണ്ട്..'
ഞാൻ പതിയെ മുറിവിൽ തൊട്ട്. അവൾ ഇപ്പോൾ എന്നെ ആണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഞാൻ അവളുടെ കാലിനെ ശ്രദ്ധിക്കുന്നത് ആണ് അവളുടെ മനസിലെ ചിന്തകൾ.. മുറിവിന്റെ കെട്ട് മെല്ലെ അഴിച്ചു കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു
'കൈയും വാക്സ് ചെയ്യാറില്ല..?
'എന്തൊക്കെ അറിയണം..'
അവൾ ഗൗരവത്തോടെ ചോദിച്ചു
💬 Comments
View all comments