0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.2K

' അറിയാൻ വേണ്ടി ചോദിച്ചത് അല്ലേടി.. കണ്ടാൽ വാക്സ് ചെയ്ത പോലെ നല്ല ഭംഗി ഉണ്ട്.. അതോണ്ട് ചോദിച്ചതാ..'
ഞാൻ അതിനിടയിൽ നൈസ് ആയി മുറിവ് അഴിക്കുന്നുമുണ്ട്. അവൾ അത് ശ്രദ്ധിച്ചെങ്കിലും മനസിൽ പേടി വരാത്തത് കൊണ്ട് അത് കാര്യമാക്കാതെ എനിക്ക് മറുപടി തന്നു

'ഞാൻ ഒരിടത്തും വാക്സ് ചെയ്യാറില്ല.. പോരേ..'
അവൾ ഒരു കള്ള ദേഷ്യത്തിൽ എന്നോട് പറഞ്ഞു. പറഞ്ഞു കഴിഞ്ഞാണ് അവൾക്ക് അക്കിടി മനസിലായത്. ആ പറഞ്ഞതിലെ മറ്റൊരു അർഥത്തിൽ ഞാൻ കയറി പിടിക്കുമോ എന്ന് അവൾ ഭയന്നു. വേറെ എവിടെ ഒക്കെ ആണ് വാക്സ് ചെയ്യാത്തത് എന്നൊരു ചോദ്യം എന്റെ മനസിൽ വന്നെങ്കിലും അവൾ അത്രയും ഒന്നും തമാശ ആയി എടുക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ആ ടോപിക് അവിടെ വിട്ടു

'ഒരു പാദസരം ഉണ്ടായിരുന്നേൽ കിടു ആയേനെ..'
ഞാൻ വേറൊരു വിഷയം എടുത്തിട്ടു

'നല്ല ആളുടെ അടുത്താ ഞാൻ നിക്കുന്നെ.. എന്റെ കാൽ പോലും വെറുതെ വിടുന്നില്ലല്ലോ..'
അവൾ ദേഷ്യത്തിൽ എന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു

'കാലും പാദസരവും ഒക്കെ അശ്ലീലം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. കാലിൽ പാദസരം ഇട്ടാൽ നന്നായിരിക്കും എന്ന് തോന്നി, പറഞ്ഞു..'
ഞാൻ കെട്ടിന്റെ അവസാന ഭാഗത്തു എത്തിയപ്പോൾ അഴിക്കുന്നത് ഒന്ന് നിർത്തി. ഇനി ശരിക്കും പതിയെ വേണം മുറിവഴിക്കാൻ..

' ഉണ്ടായിരുന്നു നേരത്തെ. ഇപ്പോൾ ഇടാറില്ല..'
ഉണ്ടാക്കിയുള്ള ദേഷ്യം ഒക്കെ വിട്ടു അവൾ കൃത്യമായി മറുപടി തന്നു..
അപ്പോളേക്കും മുറിവ് ഏകദേശം അഴിഞ്ഞു കഴിഞ്ഞിരുന്നു.. ഇനി ഒരൽപ്പം കൂടി മുറിവിൽ നിന്നും അകന്നാൽ

💬 Comments

View all comments