Chapter Title : റോക്കി 5 [സാത്യകി]
മാത്രം മതി. പക്ഷെ മുറിവിന്റെ ആ പശപ്പിൽ തുണി ഒട്ടി നിൽക്കുകയാണ്.. അത് ചെറുതായ് വലിഞ്ഞപ്പോൾ തന്നെ അവൾക്ക് നൊന്തു. സംസാരത്തിൽ നിന്നും അവളുടെ ശ്രദ്ധ വീണ്ടും കാലിലേക്ക് പോയി..
'വേണ്ട.. വേണ്ട.. കയ്യെടുക്ക്.. എനിക്ക് നോവുന്നു.. മതി..'
അവൾ പറഞ്ഞു. എന്നെ ബലമായി മാറ്റാൻ ഒരു കൈ കൊണ്ട് അവൾ ശ്രമിച്ചു..
'ദേ ഇത്തിരി കൂടിയേ അഴിയാൻ ഉള്ളു. ഒന്ന് കടിച്ചു പിടിച്ചു ഇരിക്ക്..'
ഞാൻ അവളുടെ എതിർപ്പ് വക വയ്ക്കാതെ മുറിവിൽ നിന്നും തുണി അഴിച്ചു മാറ്റി. വേദനയുടെ ഒരു ചെറിയ നിലവിളി അവളിൽ നിന്നുയർന്നു.. സ്വാധീനം ഉള്ള കൈ കൊണ്ട് രണ്ട് ഇടി എന്റെ ചുമലിലും കിട്ടി..
'ദേ മുഴുവൻ അഴിഞ്ഞല്ലോ.. ഇതിനാണോ ഈ ബഹളം ഉണ്ടാക്കിയത്..?
ഞാൻ മുറിവ് ചുറ്റിയ തുണി മുഴുവൻ അഴിഞ്ഞത് അവളെ കാണിച്ചു..
'എന്ത് ദുഷ്ടനാ നീ. എന്റെ മുട്ട് വേദനിച്ചു..'
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു
'അച്ചോടാ.. വേദനിച്ചോ.. എന്നാൽ ഞാൻ മുറിവിൽ കുറച്ചു നേരം ഊതി തരാം..'
ഞാൻ തമാശക്ക് അത് പറഞ്ഞിട്ട് അവളുടെ കാലിലെ മുറിവിൽ വെറുതെ ഒന്ന് ഊതി കൊടുത്തു.
'വേദന മാറിയോ..?
ഞാൻ കളിയായാണ് ചോദിച്ചത് എങ്കിലും അവൾ ശരിക്കും മറുപടി തന്നു
'കുറച്ചു മാറി..'
'എന്നാൽ കുറച്ചു കൂടി മാറ്റാം..'
ഞാൻ തല കുനിച്ചു അവളുടെ കാലിലേക്ക് ഊതി വിട്ടു. എന്റെ തണുത്ത നിശ്വാസങ്ങൾ അവളുടെ മുറിവിന്റെ മേലെ തലോടി.. ഒരു കുളിർമ അവൾക്ക് ഉണ്ടായി.
'ഇപ്പോളോ...?
ഊതി കഴിഞ്ഞു ഞാൻ രസത്തിനു അവളോട് ചോദിച്ചു
' വേദന
💬 Comments
View all comments