Chapter Title : റോക്കി 5 [സാത്യകി]
പോയി..'
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു...
മുറിവ് ഉണങ്ങി വരുന്നുണ്ട് എന്നെനിക്ക് തോന്നി. താങ്ങാതെ ഇരുന്നാൽ കുറച്ചു ദിവസം കൊണ്ട് കരിയും. ഞാൻ വീണ്ടും മരുന്ന് വച്ചു മുറിവ് കെട്ടി കൊടുത്തു.
രാത്രി കിടന്നു കഴിഞ്ഞാണ് ഒരു സംശയം ഇഷാനിക്ക് ഉണ്ടായത്. അർജുൻ എവിടാണ് കിടക്കുന്നത്..? ഇവിടെ നോക്കിയിട്ട് ഒരു കട്ടിലെ ഉള്ളു. അതിലാണ് താൻ കിടക്കുന്നത്.. പിന്നെ ഹോളിൽ ഒരു സോഫ ഉണ്ട്. കട്ടിലിൽ നിന്ന് നോക്കിയാൽ അത് കാണാം. അതിൽ അവൻ കിടപ്പില്ല. പിന്നെ എവിടെ ആയിരിക്കും അവൻ കിടക്കുന്നത് എന്ന് അവൾ ആലോചിച്ചു... രാവിലെ ഈ കാര്യം അവനോട് ചോദിക്കണം എന്ന് വച്ചിരുന്നെങ്കിലും ഉറങ്ങി എണീറ്റപ്പോൾ അവളാ കാര്യം മറന്നു. രാവിലെ പതിവ് പോലെ അവൾ ബുക്ക് എടുത്തു വച്ചു പഠിത്തം ആയിരുന്നു. അർജുൻ അത് ശല്യപ്പെടുത്താൻ വന്നില്ല. ഉച്ച കഴിഞ്ഞു ഒന്ന് കുളിക്കണം എന്ന തോന്നൽ അവൾക്ക് ഉണ്ടായെങ്കിലും അർജുനോട് അവളത് ആവശ്യപ്പെട്ടില്ല. അവൻ അത് ചോദിച്ചപ്പോളും നാളെ ആകാമെന്ന് പറഞ്ഞു അവൾ അത് ഒഴിവാക്കി. കുളിക്കണം എങ്കിൽ പിന്നെയും ശ്രുതി വരേണ്ടി വരും. എല്ലാവരെയും എപ്പോളും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ..
ഇന്ന് ഉച്ചക്ക് ഇഷാനി സ്വന്തം ആയാണ് ആഹാരം കഴിച്ചത്. കട്ടിലിൽ ഒരു ചെറിയ പലക എടുത്തു വച്ചു അതിൽ പ്ലേറ്റ് വച്ചാൽ ഒരു കൈ കൊണ്ട് ഇഷാനിക്ക് കഴിക്കാം. എന്നാലും കൈ കഴുകാൻ നേരം അർജുന്റെ സഹായം വേണം.. ഉച്ച കഴിഞ്ഞു ഒരു കോൾ വന്നപ്പോൾ എന്തോ അത്യാവശ്യം ഉണ്ടന്ന് പറഞ്ഞു അർജുൻ പുറത്തേക്ക് പോയി.. എന്താണ് എന്ന് ഒരു
💬 Comments
View all comments