0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.2K

തവണ ഇഷാനി ചോദിച്ചിട്ടും അത്യാവശ്യം എന്നതിൽ കവിഞ്ഞു അർജുൻ ഒന്നും പറഞ്ഞില്ല. പിന്നെ ഇഷാനി ചോദിക്കാനും പോയില്ല. അവളെ തനിയെ ആ അവസ്‌ഥയിൽ ആക്കിയിട്ടു പോകാൻ അർജുന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അർജുൻ രാഹുലിനെ അവൾക്ക് കൂട്ടിന് വിളിക്കാൻ തുടങ്ങിയപ്പോൾ ഇഷാനി തന്നെ അത് വേണ്ടെന്ന് പറഞ്ഞു.. പെട്ടന്ന് വരാമെന്ന ഉറപ്പിൽ അർജുൻ ധൃതി പിടിച്ചു ബൈക്ക് എടുത്തോണ്ട് പോയി..

അവൻ പോയപ്പോൾ ഇഷാനിക്ക് ശരിക്കും ബോർ അടിക്കാൻ തുടങ്ങി. എഴുന്നേൽക്കാൻ പറ്റുമായിരുന്നു എങ്കിൽ എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു. ഈ ഇരിപ്പ് തന്നെ ഇരുന്നു അവൾക്ക് മുഷിഞ്ഞു. കുറച്ചൊന്നു ഏന്തി വലിഞ്ഞു നടന്നാൽ അർജുന്റെ ഷെൽഫിൽ ചെല്ലാം. അവിടെ കുറച്ചു ബുക്ക്സ് ഇരിപ്പുണ്ട്. അതെടുത്തു വായിക്കാം. ഇഷാനി അറ്റ കൈ പ്രയോഗം നടത്തി ഭിത്തിയിൽ പിടിച്ചു ഒരു വിധത്തിൽ നടന്നു ഷെൽഫിൽ ചെന്നു നിന്നു. പക്ഷെ അതിൽ കൂടുതൽ കുട്ടികൾക്കുള്ള ബുക്ക്സ് ആയിരുന്നു. പിന്നെ ഉള്ള ബുക്ക്സ് ഒക്കെ അവൾ വായിച്ചിട്ടുള്ളതാണ്. ഇവനീ പിള്ളേർക്കുള്ള ബുക്ക്സ് വാങ്ങി വയ്ക്കുന്നത് എന്തിനാണാവോ..? അവൾക്ക് അത് മനസിലായില്ല.. ഇഷാനി വന്നത് പോലെ തന്നെ കഷ്ടപ്പെട്ട് തിരിച്ചു കട്ടിലിൽ പോയി ഇരുന്നു. ഇവിടെ ആണേൽ ടിവിയും ഇല്ല. അർജുന്റെ ലാപ്പിൽ ഏതെങ്കിലും പടം കാണും. അത് കണ്ടാലോ എന്ന് അവൾ ആലോചിച്ചു. അപ്പോളാണ് ഇഷാനി ഫോണിനെ പറ്റി ചിന്തിച്ചത്. തന്റെ ഫോൺ അർജുൻ നന്നാക്കാൻ കൊടുത്തിട്ട് കിട്ടിയില്ലായിരുന്നു. പകരം അവൻ തന്ന ഫോൺ ആണ് അവൾ യൂസ് ചെയ്തത്. വല്ലപ്പോളും വീട്ടിലേക്ക് വിളിക്കും എന്നല്ലാതെ കൂടുതൽ ഒന്നും അവൾ അത് യൂസ് ചെയ്തില്ല.

💬 Comments

View all comments