Chapter Title : റോക്കി 5 [സാത്യകി]
സമയം പോകാൻ ഇതിൽ എന്തെങ്കിലും നോക്കിയിരിക്കാം..
അവൾ ഫോൺ ഓപ്പൺ ചെയ്തു. അതിൽ ഇന്ട്രെസ്റ്റിംഗ് ആയിട്ട് ഒന്നും തന്നെ ഇല്ലായിരുന്നു. അവിടെയും ഇവിടെയും ഒക്കെ തപ്പി തടഞ്ഞു അവൾ ഒടുക്കം ഗാലറി ഓപ്പണ് ചെയ്തു. അപ്പോളാണ് ഇത് ലക്ഷ്മിയുടെ ഫോൺ ആയിരുന്നു എന്ന് പറഞ്ഞത് ഇഷാനി ശരിക്കും ഓർത്തത്. ആ കാര്യം അവൾ പിന്നെ ചിന്തിച്ചില്ലായിരുന്നു.. ഗാലറി ഓപ്പൺ ആയപ്പോൾ തന്നെ അവളുടെ പിക്സ് ആണ് വന്നത്.. അവളുടെ മുഖം കണ്ടപ്പോൾ തന്നെ ഇഷാനിക്ക് ഒരു നെഗറ്റീവ് അടിച്ചു. എന്നാലും ഒരു കൗതുകം ഉള്ളിൽ കിടന്ന് ഞുളച്ചപ്പോൾ അവൾ ഫോട്ടോസ് നോക്കാൻ തുടങ്ങി..
ലക്ഷ്മിയുടെ ഓരോ ഫോട്ടോയും ഇഷാനി വളരെ ശ്രദ്ധയോടെ നോക്കാൻ തുടങ്ങി. ഓരോ ഫോട്ടോയിലും ഓരോ സ്റ്റൈൽ ആണ് ഈ പെണ്ണിന്. ഇട്ടിരിക്കുന്ന ഡ്രെസ്സിനും മേക്കപ്പിനും ഒക്കെ നല്ല കാശ് ആകും. ഇഷാനി അതൊന്നും യൂസ് ചെയ്യാറില്ല എങ്കിലും അതിനെ പറ്റി ഒക്കെ അത്യാവശ്യം അറിവുണ്ട്.. ഫോട്ടോയിൽ ഇവളെ കണ്ടാൽ ഒരു ഭയങ്കരി ആണെന്ന് പറയില്ലല്ലോ.. എന്താ അവളുടെ ചിരി.. ഈ ചിരി കണ്ടാൽ പറയുമോ ഒരാളെ ദ്രോഹിക്കാൻ ഒരു മടിയും ഇല്ലാത്ത ഒരുത്തിയാണ് ഇതെന്ന്.. ഇഷാനി അവളായി സ്വയം താരതമ്യം ചെയ്തു. തനിക്ക് ഒരിക്കലും ഇവളെ പോലെ ഇങ്ങനെ ഇളിക്കാൻ പറ്റില്ല. എന്തൊരു ഫേക്ക് ഇളിയാണ്. താൻ ആണേൽ പിക്കിൽ ചിരിക്കുന്നത് തന്നെ വിരളം. ഇഷാനി ഫോണിൽ ഒരു സെൽഫി എടുത്തു. ലക്ഷ്മി എടുത്ത അതേ പോസിൽ അതേ പോലെ ചിരിക്കാൻ ശ്രമിച്ചു കൊണ്ട്. എന്നിട്ട് രണ്ട് ഫോട്ടോയും അവൾ മാറി മാറി
💬 Comments
View all comments