Chapter Title : റോക്കി 5 [സാത്യകി]
നോക്കി. സ്വന്തം ഫോട്ടോ കണ്ടിട്ട് അവൾക്ക് തന്നെ എന്തോ വൃത്തികേടായി തോന്നി. ഇമ്മാതിരി ഫോട്ടോ ഒന്നും തനിക്ക് പറ്റിയതല്ല. അതൊക്കെ ഇവളെ പോലുള്ള സുന്ദരികോതകൾക്ക് പറ്റും. നിരാശയോടെ തന്റെ ഫോട്ടോ ഡിലീറ്റ് ആക്കി അവൾ ബാക്കി ഫോട്ടോകൾ കാണാൻ തുടങ്ങി.
അധികം വൈകാതെ തന്നെ ലക്ഷ്മിയും അർജുനും ആയിട്ടുള്ള പിക്കുകൾ വരാൻ തുടങ്ങി.. രണ്ട് പേരും ഒരുമിച്ച് മാളിൽ വച്ചു എടുത്തത്, രണ്ട് പേരും തിയേറ്ററിൽ വച്ചു എടുത്തത്, കോളേജിന്റെ ഏതൊക്കെയോ മൂലകളിൽ വച്ചു എടുത്തത്, ജങ്കാറിൽ വച്ചു എടുത്തത്.. അങ്ങനെ രണ്ട് പേരുടെയും ഇഷ്ടം പോലെ പിക്കുകൾ ഇഷാനിക്ക് മുന്നിൽ നിരന്നു.. ഒരു നിമിഷം താൻ ചെയ്യുന്നത് ശരിയാണോ എന്ന് ഇഷാനി ചിന്തിച്ചു. പക്ഷെ എന്തായാലും ബാക്കി കൂടെ നോക്കാൻ ഒരു ഉൾവിചാരം അവൾക്ക് വന്നു. അവൾ വീണ്ടും സ്ക്രോൾ ചെയ്തു പോയി.
ചില ഫോട്ടോകളിൽ ലക്ഷ്മി അർജുന്റെ കൈ ചേർത്ത് പിടിക്കുന്നുണ്ട്. ഇഷാനി അതെല്ലാം സൂം ചെയ്തു നോക്കാൻ തുടങ്ങി. എന്ത് അധികാരത്തിൽ ആണ് അവൾ കൈ കയറി പിടിക്കുന്നത്. ഇഷാനിക്ക് എവിടെ നിന്നൊ ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി. ദേഷ്യം വരാൻ തനിക്ക് ഒരു അവകാശവും ഇല്ലല്ലോ. താൻ അവന്റെ ആരുമല്ല. അവൻ പ്രണയമായി വന്നപ്പോൾ ഒക്കെ താൻ അത് തട്ടി തെറിപ്പിക്കുകയാണ് ചെയ്തത്. ദേഷ്യം നിയന്ത്രിക്കാൻ മനസിനോട് പറഞ്ഞു അവൾ വീണ്ടും പിക്ക്കൾ കാണാൻ തുടങ്ങി..
പക്ഷെ അതവളുടെ മാനസികസമ്മർദം കൂട്ടാനെ ഉപകരിച്ചുള്ളൂ. പിന്നീട് വന്ന ഫോട്ടോകൾ പലതും അവൾക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.. അർജുനോട് ചേർന്നു ഇരുന്നു അവന്റെ കഴുത്തിലൂടെ
💬 Comments
View all comments