Chapter Title : റോക്കി 5 [സാത്യകി]
കൃഷ്ണ അത് കേട്ടു കാണാൻ നല്ല ചാൻസ് ഉണ്ട്..
'അയ്യോ ആ ഫോൺ ഒന്ന് സൈലന്റ് ആക്കെടി..'
ഞാൻ തോർത്തു പെട്ടന്ന് ചുറ്റി കതക് തുറന്നു പുറത്തിറങ്ങി..
'അവൾ അത് കേട്ട്.. ഉറപ്പാ. നീ ഇവിടെ ഉണ്ടെന്ന് അവൾക്ക് അറിയാം... ഞാൻ എന്ത് ചെയ്യണം..?
ഇഷാനി ചോദിച്ചു
'നിന്നെ ഇപ്പൊ അവൾ ഇവിടെ കാണണ്ട.. നീ അടുക്കള ഭാഗത്തു നിൽക്ക്.. ഞാൻ അവളെ പെട്ടന്ന് പറഞ്ഞു വിടാം. അവൾ അങ്ങോട്ട് എങ്ങാനും വരുന്നുണ്ടേൽ ഞാൻ സിഗ്നൽ തരാം.. അപ്പോൾ നീ അടുക്കള വഴി ഇറങ്ങി പുറത്തോട്ട് പോയി മാറി നിൽക്ക്.. ഓക്കേ...?
പണ്ട് മഹാൻ വന്നപ്പോൾ ലച്ചുവിനെ അങ്ങനെ ആണ് ഞാൻ ഇവിടെ നിന്നും മാറ്റിയത്
'ശരി..'
ഇഷാനി ഓക്കേ പറഞ്ഞു
'ഞാൻ എന്നാ പോയി കതക് തുറക്കട്ടെ..'
'എടാ തുണി ഉടുത്തോണ്ട് പോടാ..'
ഇഷാനി പെട്ടന്ന് ഡ്രസ്സ് എടുത്തു എന്റെ കയ്യിൽ കൊണ്ട് തന്നു..
'ആ ഞാൻ ഇട്ടോളാം.. നീ അങ്ങോട്ട് മാറി നിൽക്ക്..'
ഞാൻ അവളെ അടുക്കളയിൽ കയറ്റി ഡ്രസ്സ് വലിച്ചിട്ടു കതക് തുറന്നു.. കൃഷ്ണയെ കണ്ടതും ഞാൻ മുഖത്ത് ഒരു അത്ഭുതം വരുത്തി..
'നീ.. നീ ഇതെപ്പോ വന്നു ചാടി...?
ഞാൻ ചോദിച്ചു
'ഇന്നലെ വൈകിട്ട്.. ഇന്നലെ ഇറങ്ങണം എന്ന് വച്ചതാ.. പക്ഷെ ക്ഷീണം കാരണം പൊങ്ങിയില്ല..'
അവൾ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി. ഞാൻ ഇടക്കണ്ണിട്ട് അടുക്കള ഭാഗത്തേക്ക് നോക്കിയപ്പോ അവിടെ ഇഷാനിയെ കണ്ടില്ല
'നീ മൂന്നാല് ദിവസം കഴിഞ്ഞേ വരുള്ളൂ എന്നല്ലേ പറഞ്ഞത്..?
ഞാൻ ചോദിച്ചു
'ആ പിന്നെ ആ
💬 Comments
View all comments