0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.4K

ചോദിച്ചു

'പോയെന്ന് ഉറപ്പില്ല.. പിന്നെ പേടിയൊക്കെ ഉണ്ട്..'

ഞാൻ പറഞ്ഞു..

'നമുക്ക് എന്നാ പുറത്തോട്ട് പോകാം.. ഇവിടെ നിന്ന് ചിലപ്പോ പാമ്പിന്റെ കടി കിട്ടിയാലോ..'

കൃഷ്ണ പറഞ്ഞു

'ഇപ്പൊ ഞാൻ കുറച്ചു ബിസി ആടി..'

ഞാൻ പറഞ്ഞു

'എന്ത് ബിസി..?

'കമ്പിനിയിലെ കുറച്ചു ഇഷ്യൂസ്.. അതിന്റെ പുറകെ ആരുന്നു..'

ഞാൻ പറഞ്ഞു

'കുഴപ്പമില്ല.. ഞാൻ വെയിറ്റ് ചെയ്യാം..'

കൃഷ്ണ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചിട്ട് സോഫയിൽ പിന്നെയും ഇരുന്നു.. പാമ്പിന്റെ കഥ അവളിൽ ഒരു ചെറിയ പേടി ഉണ്ടാക്കിയിട്ടുണ്ട്

' എപ്പോ കഴിയും എന്ന് പറയാൻ പറ്റില്ല.. ഫ്രീ ആകുമ്പോൾ ഞാൻ നിന്നെ വിളിക്കാം.. '

'എന്നെ ഗെറ്റൗട്ട് അടിക്കുവാണോ റോക്കി ഭായ്...'

കൃഷ്ണ ചോദിച്ചു

'അല്ലടി. ഒഴിവാക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയി പോയി. നീ നേരത്തെ വരുന്നത് പറഞ്ഞിരുന്നു എങ്കിൽ ഞാൻ അത് മാനേജ് ചെയ്തേനെ..'

'ചുമ്മ പറഞ്ഞതാടാ.. ഞാൻ കരുതി നീ ഇവിടെ വെറുതെ ബോർ അടിച്ചു ഇരിക്കുവായിരിക്കുമെന്ന്.. അപ്പോൾ ഒന്ന് ചില്ല് ആകാമെന്ന് വച്ചു വന്നതാ..'

അവൾ നിരാശ പുറത്ത് കാണിക്കാതെ അർജുന്റെ അടുത്തേക്ക് വന്നു. ഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടൻസ് ഇടാത്തത് കൊണ്ട് നെഞ്ച് അല്പം കാണാമായിരുന്നു. അപ്പോളാണ് കൃഷ്ണ മാല കഴുത്തിൽ ഇല്ലെന്ന് ശ്രദ്ധിച്ചത്...

'ഞാൻ തന്ന ഗിഫ്റ്റ് എവിടെടാ..? കൊണ്ട് കളഞ്ഞോ..?

അവൾ ചോദിച്ചു

'ഇല്ല.. ഞാൻ അത് ബാഗിൽ വച്ചിട്ടുണ്ട്..'

ഞാൻ പറഞ്ഞു

'ബാഗിൽ വയ്ക്കാൻ അല്ലല്ലോ നിനക്ക് അത് തന്നത്.. എവിടെ അത്..?

കൃഷ്ണ ബാഗ് തിരഞ്ഞു മുറിയിലേക്ക് കയറി. ഇഷാനിയെ മുറിയിൽ കയറ്റി നിർത്താഞ്ഞത് ഭാഗ്യം

💬 Comments

View all comments