Chapter Title : റോക്കി 5 [സാത്യകി]
എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. പാമ്പിന്റെ കാര്യം അവൾ പെട്ടന്ന് മറന്നു. പേടി ഇല്ലാതെ അവൾ മുറിയിൽ കയറി ബാഗ് തുറന്നു..
'ദേ ഈ ഉറയിൽ ആണ്..'
ഞാൻ പെട്ടന്ന് തന്നെ സിപ് തുറന്നു മാല പുറത്തെടുത്തു.. മുറിയിൽ ഇഷാനിയുടെ ഡ്രസ്സോ വല്ലോം ഉണ്ടേൽ കൃഷ്ണ കാണുമോ എന്നെനിക്ക് പേടി ഉണ്ടായിരുന്നു. ഇഷാനി പക്ഷെ ഒന്നും വലിച്ചു വാരി ഇടാത്തത് കൊണ്ട് അങ്ങനെ ഒറ്റനോട്ടത്തിൽ കൃഷ്ണയ്ക്ക് ശ്രദ്ധിക്കാൻ പാകത്തിൽ ഒന്നും ഇല്ലായിരുന്നു.. അവളുടെ വൃത്തി കാരണം ഞാൻ രക്ഷപെട്ടു..
'എടുത്തു ഇട്.. അല്ലേൽ എനിക്ക് തിരിച്ചു തന്നേര്..'
കൃഷ്ണ കുറച്ചു ശുണ്ഠിയോടെ പറഞ്ഞു.. ഞാൻ അവളുടെ കയ്യിൽ നിന്നും മാല വാങ്ങി കഴുത്തിൽ ഇട്ടു..
'ഞാൻ ആർക്കും കൊടുക്കാതെ വച്ചിരുന്ന മാലയാ.. അതിനി നിന്റെ കഴുത്തിൽ കണ്ടില്ലേൽ മവനെ..'
കൃഷ്ണ കഴുത്തിൽ ഇട്ടിരുന്ന എന്റെ മാലയിൽ തൊട്ട് എന്റെ നെഞ്ചിൽ തടവി പറഞ്ഞു.. ഞാൻ ചിരിച്ചു കൊണ്ട് മുറിക്ക് പുറത്തിറങ്ങി.. എങ്ങനെ ആണ് ഇവളോട് ഒന്ന് പോകാൻ പറയുന്നത്.. ഞാനിപ്പോ നിൽക്കുന്നത് തീക്കനലിന്റെ മേലെയാണ്..
'പിന്നെ ട്രിപ്പ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു..?
ഞാൻ അറിയാൻ ഉള്ള ആഗ്രഹം കൊണ്ടൊന്നുമല്ല വെറുതെ ചോദിച്ചു
'അതൊക്കെ അടിപൊളി ആയിരുന്നു. പറയാൻ കുറെ ഉണ്ട്.. പിന്നെ വിശദമായി പറയാം.. നിനക്ക് പോകാൻ ടൈം ആയോ..?
അവൾ ചോദിച്ചു
'ആഹ്.. ലാപ്പിൽ ചെറിയ വർക്ക് ഉണ്ട്.. അത് കഴിഞ്ഞു ഞാൻ ഇറങ്ങും..'
ഞാൻ പറഞ്ഞു
'എന്നാൽ നീ ഫ്രീ ആകുമ്പോൾ എന്നെ വിളിക്ക്.. ഞാൻ ഫുൾ ഫ്രീ ആണ്..'
അവൾ കൈ വീശി
💬 Comments
View all comments