Chapter Title : റോക്കി 5 [സാത്യകി]
പോകാനായി വാതിൽക്കലേക്ക് നീങ്ങി
'ഓക്കേ.. വിളിക്കാം..'
ഞാൻ പറഞ്ഞു
'ബൈ.. റ്റാറ്റാ...'
കൃഷ്ണ കൈ വീശി എന്റെ അരികിലേക്ക് വന്നു. എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്നെന്നു മുന്നേ എന്റെ മുഖം രണ്ട് കൈ കൊണ്ടും പിടിച്ചു അവളോട് അടുപ്പിച്ചു ആഞ്ഞൊരു ഉമ്മ തന്നു. ഇത്രയും ദിവസം അടക്കി വച്ച സ്നേഹം എല്ലാം അതിൽ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അതൊരു മുള്ള് എന്റെ ത്വക്കിൽ ആഴ്ന്ന് ഇറങ്ങുന്നത് പോലെയാണ് തോന്നിയത്.. ഇഷാനി ഇത് ശ്രദ്ധിച്ചിട്ടുണ്ടേൽ എല്ലാം കഴിഞ്ഞു..
'ബാക്കി പിന്നെ...'
കൃഷ്ണ ചിറിയിൽ നാവോടിച്ചു കൊണ്ട് കാമത്തോടെ പറഞ്ഞു.. ഞാൻ വളരെ പ്രയാസപ്പെട്ടു മുഖത്തൊരു ചിരി വച്ചു. അവൾ പോകുന്നത് ഒരു ശില കണക്കെ ഞാൻ നോക്കി നിന്നു. അവൾ പോയി എന്നുറപ്പായപ്പോ ഞാൻ വാതിൽ അടച്ചു തിരിഞ്ഞു നിന്നു.
കൃഷ്ണ ഉമ്മ വച്ചത് ഇഷാനി കണ്ടു കാണുമോ..? അവൾ പറഞ്ഞത് ഇഷാനി കെട്ടിട്ടുണ്ടാകുമോ..? അടുക്കളയിലേക്ക് കയറാൻ ഞാൻ ഭയന്നു.. മന്ത്രചരട് കടന്നു പോകാൻ ഭയപ്പെടുന്ന ഭൂതത്തെ പോലെ അടുക്കളയിലേക്ക് കയറാൻ ഭയന്നു നിന്നു.. അവിടെ കയറി ഇഷാനിയെ നോക്കി എങ്ങനെ പ്രതികരിക്കണം എന്ന് ഓർത്തു എനിക്ക് വട്ട് പിടിച്ചു. അവൾ എല്ലാം അറിഞ്ഞിട്ട് ഉണ്ടെങ്കിൽ ഒരു ചിരിയോടെ എനിക്ക് ഒരിക്കലും അവൾക്ക് അരികിൽ പോകാൻ സാധിക്കില്ല. അവൾ എല്ലാം മനസിലാക്കിയോ ഇല്ലയോ..? ഞാൻ അതോർത്തു അവിടെ നിന്ന് നീറി..
അതിനുള്ള ഉത്തരം എനിക്ക് അടുക്കളയിൽ നിന്ന് തന്നെ കിട്ടി.. ഒരു തേങ്ങലിന്റെ രൂപത്തിൽ.. എന്റെ കൈകാലുകൾക്ക് ശക്തി നഷ്ടമായത് പോലെ തോന്നി. ഞാൻ എങ്ങനെയോ അവൾക്ക് അരികിലേക്ക്
💬 Comments
View all comments