Chapter Title : റോക്കി 5 [സാത്യകി]
നടന്നു ചെന്നു. നിലത്തു ഇരുന്നു മുഖം മുട്ടുകൾക്ക് ഇടയിൽ ഒളിപ്പിച്ചു വച്ചു കരയുകയാണ് അവൾ.. ദൈവമേ എല്ലാം ഇങ്ങനെ നശിപ്പിക്കാൻ ആയിരുന്നു എങ്കിൽ നീ എന്തിനാണ് ഇത്രയും ദിവസം എനിക്ക് ഈ സ്വർഗം വിധിച്ചു തന്നത്..? ഞാൻ വിറയ്ക്കുന്ന കൈകൾ അവളുടെ ചുമലിൽ വച്ചു..
'തൊടരുതെന്നെ.......!
ഇഷാനി മുഖം ഉയർത്തി രൗദ്രഭാവത്തിൽ എന്നെ നോക്കി.. അവളെ ഇങ്ങനെ ഒരു ഭാവത്തിൽ ഇന്നേ വരെ ഞാൻ കണ്ടിട്ടില്ല. അവളുടെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു..
'എടി ഞാൻ പറയട്ടെ...'
ഞാൻ പിന്നെയും അവളെ തൊടാൻ എന്ന പോലെ കൈ കൊണ്ട് ചെന്നു..
'തൊടരുത് എന്നല്ലേ പറഞ്ഞത്...'
അവൾ രോഷത്തോടെ എഴുന്നേറ്റു..
'ഓക്കേ.. ഓക്കേ.. ഞാൻ തൊടുന്നില്ല.. ഞാൻ പറയുന്നത് ഒന്ന് കേൾക്കാമോ..?
'നിന്റെ ഒന്നും എനിക്കിനി കേൾക്കണ്ട...'
അവൾ ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകൾ കൊണ്ട് എന്നെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കിയിട്ട് എന്നെ മറികടന്നു മുറിയിലേക്ക് പോയി. കതക് പറിഞ്ഞു പോകുന്ന രീതിയിൽ അവൾ വലിച്ചടച്ചു.. കുറച്ചു നേരം എന്ത് ചെയ്യും എന്നറിയാതെ ഞാൻ നിന്നിടത്തു തന്നെ നിന്നു. എന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ ഒക്കെ.. ഞാൻ പെട്ടന്ന് പോയി മുഖം കഴുകി.. ധൈര്യം ഒന്നും തിരിച്ചു കിട്ടിയില്ല എങ്കിലും നടന്നത് അവളോട് പറയണം എന്ന് എനിക്ക് തോന്നി.. ഞാൻ കതകിൽ മുട്ടി.. മറുപടി ഒന്നും ഉണ്ടായില്ല. അവളെ പലതവണ ഞാൻ വിളിച്ചു. അതിനും മറുപടി കിട്ടിയില്ല.. കുറച്ചു നേരം ആയിട്ടും അവളുടെ അനക്കം ഇല്ലാതെ ആയപ്പോൾ എനിക്ക് ഒരു പേടി തട്ടി. അവൾ എങ്ങാനും ഇനി വല്ല
💬 Comments
View all comments