0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.4K

കടും കയ്യും ചെയ്യുമോ.? ഇത്രയും നേരം ഞാൻ അതിനെ പറ്റി ചിന്തിച്ചില്ല. ഞാൻ കതകിൽ ആഞ്ഞു മുട്ടി.. ഇനിയും മുട്ടിയിട്ട് തുറന്നില്ല എങ്കിൽ കതക് ചവുട്ടി പൊളിക്കാൻ ആയിരുന്നു എന്റെ തീരുമാനം.. പക്ഷെ അത് വേണ്ടി വന്നില്ല.. കതക് തുറന്നു അവൾ പുറത്ത് വന്നു. അവൾ ഡ്രസ്സ്‌ മാറിയിരുന്നു. കയ്യിൽ അവളുടെ ബാഗും ഉണ്ട്.. ആ തീരുമാനം എനിക്ക് മനസിലായി..

'എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കാൻ പറ്റുമോ..?

ഞാൻ അവൾക്ക് വട്ടം നിന്ന് ചോദിച്ചു.. അവൾ ഒഴിഞ്ഞു മാറി പോകാൻ ശ്രമിച്ചു. ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു..

'ഇഷ...'

പെട്ടന്ന് ഞാൻ അങ്ങനെ വിളിച്ചപ്പോ അവൾ കണ്ണ് ചുവപ്പിച്ചു എന്നെ നോക്കി..

'ഇഷാനി.. പ്ലീസ്.. ഒന്ന് കേൾക്ക് എനിക്ക് എന്താണ് പറയാൻ ഉള്ളതെന്ന്..'

ഞാൻ വിളിച്ച പേര് മാറ്റി വിളിച്ചു.. ഇനി ആ പേര് വിളിക്കാൻ ഒരുപക്ഷെ എനിക്ക് അവകാശം ഇല്ലായിരിക്കും.. അവൾ പക്ഷെ ഒന്നും പറയാതെ കൈ വിടീക്കാൻ ശ്രമിച്ചു

'എടി നീ ഒന്ന് ഇവിടെ ഇരിക്ക്.. എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് നീ പൊക്കോ.. ഞാൻ തടയില്ല..'

പക്ഷെ അതിനും അവൾ എന്നെ കേൾക്കാൻ കൂട്ടാക്കിയില്ല. ഒരു നൂറ് തവണ ഞാൻ പിന്നെയും പറഞ്ഞു നോക്കി. അവൾ മറുത്തൊന്നും പറയാതെ കൈ വിടീക്കാൻ മാത്രം ശ്രമിച്ചു കൊണ്ടിരുന്നു. ബലം കൊണ്ട് മാത്രം എനിക്കവളെ പിടിച്ചു നിർത്താൻ കഴിയുള്ളു എന്നായിരുന്നു അതിനർത്ഥം..

'എന്നാൽ നീ പോ.. എനിക്ക് പറയാൻ ഉള്ളതൊന്നും കേൾക്കണ്ട.. എന്റെ സൈഡ് കൂടി കേൾക്കാൻ നിനക്ക് പറ്റുന്നില്ല എങ്കിൽ പൊക്കോ..'

💬 Comments

View all comments