Chapter Title : റോക്കി 5 [സാത്യകി]
ഞാൻ കൈ വിട്ടു ശബ്ദം ഉയർത്തി പറഞ്ഞു.. എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല.. എങ്ങനെയോ വായിൽ നിന്ന് വീണു
പോകാൻ കുതറിയ ഇഷാനി അവിടെ തന്നെ നിന്നു. ബാഗ് സോഫയിൽ വച്ചു അവൾ അവിടെ ഇരുന്നു.. എന്നെ കേൾക്കാൻ അവൾ തയ്യാറാണ്
'എടി ഞാൻ നിന്നെ പറ്റിക്കാൻ ഒന്നും നോക്കുവല്ല.. ഞാൻ നിന്നെ ചീറ്റ് ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?
അവളെ എങ്ങനെ കൺവിൻസ് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു.
'എനിക്ക് നിന്നെ വിശ്വാസം ആണ്. ഒറ്റ കാര്യം നീ പറഞ്ഞാൽ ഞാൻ പോവില്ല.. ഇപ്പൊ നടന്നത് ഒന്നും സത്യം അല്ല എന്ന് പറ.. ഞാൻ കേട്ടതും കണ്ടതും ഒന്നും നടന്നിട്ടില്ല എന്ന് പറ. ഞാൻ ഇവിടെ തന്നെ നിക്കാം..'
അവൾ എന്നെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു.
'നീ കണ്ടതും കേട്ടതും ഒക്കെ സത്യം ആണ്.. എന്റെ മിസ്റ്റേക്ക് ആണ്.. അല്ല എന്ന് ഞാൻ പറയില്ല. പക്ഷെ ഞാൻ ഇത് നിന്നോട് മനഃപൂർവം മറച്ചു വച്ചതല്ല.. ഞാൻ പലതവണ നിന്നോട് ഇത് പറയാൻ വന്നതാണ്.. നീ പക്ഷെ ഇത് പറയണ്ട പറയണ്ട എന്ന് വച്ചു നീട്ടി കൊണ്ട് പോയി. ഞാൻ ഉറപ്പായും ഇത് നിന്നോട് പറഞ്ഞേനെ..'
'ശരി.. നീ എന്നെ ചീറ്റ് ചെയ്തില്ല. എല്ലാം എന്നോട് പറയാൻ ഇരുന്നതാണ്.. ഓക്കേ സമ്മതിച്ചു.. അവളെയോ..? അവളോട് നീ നമ്മളുടെ കാര്യം പറഞ്ഞോ..? അതോ അതും പറയാൻ വേറെ സമയം കണ്ടിട്ടുണ്ടോ..? അവളോട് അവളുടെ ചേച്ചിയെ പറ്റി നീ സംസാരിച്ചിട്ടുണ്ടൊ..? ലക്ഷ്മിക്ക് അറിയുമോ അവളുടെ കാര്യം..? എന്നെ
💬 Comments
View all comments