0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.4K

നീ പറ്റിച്ചില്ല. പക്ഷെ അവരെ രണ്ടിനെയും...?

ഇഷാനി വളരെ ശക്തമായ ഒരു ചോദ്യം എനിക്ക് നേരെ എറിഞ്ഞു..

'ഞാൻ ആരെയും പറ്റിക്കാനോ വിഷമിപ്പിക്കാനോ കരുതിയതല്ല..'

'അങ്ങനെ നീ പറയരുത്.. നിനക്ക് അവളെ ആയിരുന്നു ഇഷ്ടം എങ്കിൽ എന്നെ നീ വച്ചോണ്ട് ഇരുന്നത് അവളോടുള്ള ചതിയാണ്..'

'ഹേ.. അങ്ങനെ ഒന്നും പറയല്ലേ..'

അവളങ്ങനെ പറഞ്ഞപ്പോ എന്റെ ചങ്ക് പൊള്ളി

'അപ്പോൾ അവളാണോ നിന്റെ സെറ്റപ്പ്.. എങ്ങനെ ആണെന്ന് അറിഞ്ഞാൽ കൊള്ളാം...'

'എടി അത്.. അത് ടൂറിനു ഇടയിൽ എനിക്ക് പറ്റിയ ഒരു അബദ്ധം ആയിരുന്നു. അല്ലാതെ ഞാൻ അവളെ ആശ കൊടുത്തു പറ്റിച്ചത് അല്ല..'

'അവൾക്ക് ലക്ഷ്മിയുടെ കാര്യം അറിയുമോ..?

ഇഷാനി ചോദിച്ചു

'ഇല്ല...'

'അപ്പോൾ അത് പറ്റിക്കൽ അല്ലേ..? നിനക്ക് എങ്ങനെ കഴിയുന്നു അർജുൻ ചേച്ചിയെയും അനിയത്തിയെയും... ഛേ...'

ഇഷാനിയുടെ മുഖം പുച്ഛം കൊണ്ട് വിളറി.. എനിക്ക് ആ മുഖത്തു നോക്കാൻ പോലും ഭയമായി

'ഇതൊക്കെ അറിയുന്ന നീ പിന്നെ എന്തിനാ എന്നെ..'

ഇഷാനി മുഴുവിപ്പിച്ചില്ല.. അത് എനിക്ക് മനസിലായിരുന്നു..

എന്റെ അമ്മയെ പോലെ തന്നെ എന്നെയും നീ ചീത്ത ആക്കി.. താങ്ക്സ് ഡാ..'

അവൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ എന്നേ നോക്കി പറഞ്ഞു. എനിക്ക് കരയണം എന്നുണ്ടായിരുന്നു. പക്ഷെ കണ്ണീർ പോലും ഈ അവസ്‌ഥയിൽ എന്നോട് കരുണ കാട്ടിയില്ല.

'ഇഷാനി.....'

എന്ത് പറഞ്ഞു അവളെ സമാധാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു..

'ഞാൻ എന്റെ എല്ലാം നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ.. എനിക്ക് ഒരു ചീത്ത കുട്ടി ആവരുതേ എന്നൊരൊറ്റ ആഗ്രഹം അല്ലായിരുന്നോ ഉള്ളു.. അത് തന്നെ നീ തകർത്തില്ലേ..'

അവൾ

💬 Comments

View all comments