Chapter Title : റോക്കി 5 [സാത്യകി]
പിന്നെയും ഇരുന്നു കരഞ്ഞു.. കരഞ്ഞു കരഞ്ഞു ഏങ്ങലടി ആയി.. സ്നേഹിക്കുന്ന പെണ്ണ് മുന്നിൽ ഇരുന്നു കരഞ്ഞിട്ടും അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത ഒരുവൻ എത്രത്തോളം നിസ്സഹായൻ ആണെന്ന് മനസിലാക്കാമല്ലോ.. ഇവിടെ ഞാൻ തന്നെ ആണ് അവളുടെ ദുഖത്തിന് കാരണം..
ഒടുവിൽ കരഞ്ഞു കലങ്ങിയ കണ്ണുമായ് ചെറിയ ഏങ്ങലടിയോടെ അവൾ മുഖം തിരുമ്മി പോകാൻ എഴുന്നേറ്റു.. ബാഗ് കയ്യിലെടുത്തു അവൾ എന്റെ മുഖത്തേക്ക് നോക്കി. ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ എന്നൊരു ധ്വനി ആ നിൽപ്പിൽ ഉണ്ടായിരുന്നു. ഞാൻ അവളെ നോക്കി നിർജീവനോടെ നിന്നു..
പോകുന്നതിന് മുമ്പായി അവളെന്നോട് യാത്ര പോലെ പറഞ്ഞു
'ഞാൻ നിന്നെ എങ്ങനെ ആണ് കണ്ടിട്ടുള്ളത് എന്ന് നിനക്ക് ഇപ്പോളും അറിയില്ല.. അറിയില്ല നിനക്ക്.. അത് കൊണ്ട് തന്നെ ഞാൻ നിന്നെ ശപിക്കാൻ ഒന്നും പോണില്ല.. അതോർത്തു നീ പേടിക്കണ്ട..'
അത്രയും പറഞ്ഞു അവൾ പോയി.. അവൾ പോകുന്നത് നോക്കി ഞാൻ നിന്നു. ഇവിടുത്തെ മുഴുവൻ സന്തോഷവും ഐശ്വര്യവും പടിയിറങ്ങി ഒരു ബാഗും തൂക്കി പോകുന്നത് ഞാൻ വേദനയോടെ കണ്ടു. എനിക്ക് ഒന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. പക്ഷെ അതിനും സാധിക്കുന്നില്ല.. ഞാൻ നാടുവാതിലിൽ അവൾ പോയ വഴിയിലേക്ക് നോക്കി ഇരുന്നു. അവൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഒന്നുമല്ല. വെറുതെ.. ഒന്നിനും അല്ലാതെ ഇരുന്നു..
സമയം ഒരുപാട് കടന്നു പോയി. വെയിൽ മാറിയും മറിഞ്ഞും വന്നു. ഞാൻ അവിടെ തന്നെ ഇരുന്നു. ഇടയ്ക്ക് കൃഷ്ണ രണ്ട് തവണ വിളിച്ചിരുന്നു. ഞാൻ അതും എടുക്കാൻ പോയില്ല.. അതേ ഇരുപ്പ് വൈകുന്നേരം വരെ ഞാൻ അങ്ങനെ
💬 Comments
View all comments