0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.5K

ഇരുന്നു.. അത്രയും നേരം ഞാൻ എന്താണ് ചിന്തിച്ചത് എന്ന് പോലും എനിക്കിപ്പോ ഓർമ ഇല്ല. ഞാൻ അകത്തേക്ക് കയറി. വല്ലാത്ത വീർപ്പുമുട്ടൽ എനിക്ക് അവിടെ അനുഭവപ്പെട്ടു. മുറിയിൽ കയറിയപ്പോൾ അവളുടെ കുറച്ചു സാധനങ്ങൾ കൂടി അവിടെ ഇരിപ്പുണ്ടായിരുന്നു. അത് അവൾക്ക് കൊണ്ട് കൊടുത്താലോ എന്ന് ഞാൻ ആലോചിച്ചു..

സന്ധ്യ ആകാറായിരുന്നു ഞാൻ അവളുടെ വീട്ടിൽ എത്തിയപ്പോൾ. അവളുടെ ഓണർ അമ്മ വെളിയിൽ ഉണ്ടായിരുന്നു. ആക്‌സിഡന്റ് പറ്റി കഴിഞ്ഞു ഞാൻ അവളെ നോക്കിയത് കൊണ്ട് അവർക്ക് എന്നോട് ഒരിഷ്ടവും വിശ്വാസവും ഒക്കെ തോന്നിയിരുന്നു.. അത് കൊണ്ട് എനിക്ക് അവരുടെ മുഖം കറുപ്പിക്കാതെ അവളുടെ മുകളിലെ നിലയിലേക്ക് കയറി ചെല്ലാൻ കഴിഞ്ഞു. ഡോറിൽ തട്ടി കുറച്ചു കഴിഞ്ഞാണ് അവൾ ഡോർ തുറന്നത്..

എന്നെ കണ്ടതും എന്തെന്ന ഭാവത്തിൽ അവൾ നോക്കി. ഞാൻ കയ്യിൽ ഉണ്ടായിരുന്ന ബാഗ് അവൾക്ക് നേരെ നീട്ടി. അവളുടെ സാധനങ്ങൾ തന്നെ ആയിരുന്നു അതിൽ. സിപ് തുറന്നപ്പോൾ അവൾ കണ്ടത് അവളുടെ അച്ഛന്റെയും അവളുടെയും ഫോട്ടോ ആണ്. നേരത്തെ പിറന്നാൾ സമ്മാനം ആയി ഞാൻ കൊടുത്തത് ആണ്.. അതെടുക്കാൻ അവൾ വിട്ടു പോയിരുന്നു.. സാധനങ്ങൾ കൈമാറിയ ശേഷം അവൾ എന്നെ നോക്കാതെ കതക് അടയ്ക്കാൻ നോക്കി.. എനിക്ക് പക്ഷെ കുറച്ചു കൂടി പറയാൻ ഉണ്ടായിരുന്നു

'ഇഷാനി... ഞാൻ സോറി പറയാൻ അല്ല ഇവിടെ വരെ വന്നത്.. അത് ഞാൻ അർഹിക്കുന്നില്ല. ബട്ട്‌ നീ ഇത് മനസ്സിൽ വച്ചു ഇനി കോളേജിൽ വരാണ്ടൊന്നും ഇരിക്കരുത്. ഇനി നിനക്ക് ഞാൻ അവിടെ ബുദ്ധിമുട്ട് ആണേൽ ഞാൻ അവിടേക്ക് വരില്ല..'

അത്രയുമേ

💬 Comments

View all comments