Chapter Title : റോക്കി 5 [സാത്യകി]
എനിക്ക് പറയാൻ സമയം കിട്ടിയുള്ളൂ.. അവൾ കതകടച്ചു കഴിഞ്ഞിരുന്നു. പറയാൻ ശ്രമിച്ച മുഴുവനും പറയാനും പറ്റിയില്ല. ഞാൻ പിന്നെ അവിടെ നിന്നില്ല. തിരിച്ചു പോന്നു.. എന്നാൽ വീട്ടിലേക്ക് ആയിരുന്നില്ല.. ബാറിലേക്ക്.. വീട്ടിൽ ആണേൽ ഇഷാനി എടുത്തു കളഞ്ഞത് കൊണ്ട് ഡ്രിങ്ക്സ് ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് ബാറിൽ തന്നെ ഇരുന്ന് കഴിക്കാൻ ഞാൻ തീരുമാനിച്ചു..
വിചാരിച്ചതിലും കൂടുതൽ ഞാൻ കഴിച്ചു. മുന്നിൽ ഉള്ളതൊക്കെ എനിക്ക് മുന്നിൽ ചുളുങ്ങുന്നത് പോലെ എനിക്ക് തോന്നി. തിരിച്ചു പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ആകെ ഒരു മൂടൽ. ഞാൻ ഫോൺ എടുത്തു രാഹുലിനെ വിളിച്ചു. ബാർ വരെ വരാൻ മാത്രം പറഞ്ഞു. എന്നിട്ട് ഒന്ന് കൂടി അകത്താക്കിയപ്പോൾ ഒരാൾ എനിക്ക് എതിരുള്ള കസേരയിൽ പരിചയത്തോടെ വന്നിരിന്നു
ഇതാരാണീ വാണം..? എന്റെ മനസ്സ് മുന്നിൽ ഇരുന്നു ചിരിക്കുന്ന ഈ നെറ്റി കയറിയ വാണം ഏതെന്നു തിരയാൻ തുടങ്ങി. കയ്യിൽ കുത്തിയിരുന്ന പച്ച കണ്ടപ്പോൾ പെട്ടന്ന് എനിക്ക് ഇവൻ ഏതെന്നു പിടികിട്ടി. മുന്നേ ഒരിക്കൽ കഞ്ചാവ് അടിച്ചപ്പോൾ ഞങ്ങൾ ഒന്ന് പരിചയപ്പെട്ടിരുന്നു.. അനിരുദ്ധ് എന്നാണ് ഇവന്റെ പേര്. എന്റെ ചേട്ടന്റെ പേരായിരുന്നത് കൊണ്ടാണ് ഒറ്റ തവണ കണ്ട ഇവനേ ഞാൻ ഇപ്പോളും ഓർത്തെടുത്തത്..
'ഓർമ്മയുണ്ടോ...?
അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു
'ആഹ്.. അറിയാം.. അനി.. അനിരുദ്ധ്...'
ഞാൻ പറഞ്ഞു
'ഹാ ഓർമ്മ ഉണ്ടല്ലോ.. തന്നെ ആണോ..? കമ്പിനി തരുന്നതിൽ കുഴപ്പം ഇല്ലല്ലോ..'
ഞാൻ ഇല്ല എന്ന മട്ടിൽ തലയാട്ടി. അയാൾ എന്തൊക്കെയോ പറയാൻ തുടങ്ങി. പക്ഷെ പറഞ്ഞു തീരുമ്പോ ഞാൻ അത് വിട്ടു പോകും. അത്
💬 Comments
View all comments