Chapter Title : റോക്കി 5 [സാത്യകി]
അയാൾക്കും മനസിലായി.
'തിരിച്ചു എങ്ങനെ പോകും. തന്നെ പോകാൻ വയ്യല്ലോ.. ഞാൻ കൊണ്ട് ആക്കട്ടെ..'
'ഫ്രണ്ട് വരും...'
ഞാൻ ഫോൺ ഉയർത്തി രാഹുൽ വരുമെന്ന് പറഞ്ഞു
'ഓ ശരി എങ്കിൽ. ഞാൻ എന്നാൽ പോയേക്കുവാ.. ഇനിയും കാണാം..'
ഞാൻ ഒരു സലാം അടിച്ചു കാണിച്ചു.
'എന്നാൽ ശരി.. പിന്നേ.. എന്റെ പേര് അനിരുദ്ധ് എന്നല്ല. ഫെർണാൻണ്ടസ് എന്നാണ്.. ഫെർണോ എന്ന് വിളിക്കും...'
അയാൾ അവസാനം പറഞ്ഞു
'ഹേയ്.. നിങ്ങൾ അനിരുദ്ധ് ആണ്.. എനിക്ക് ഓർമ ഉണ്ട്..'
വെള്ളം ആണെന്ന് കരുതി ഇവൻ നമ്മളെ പറ്റിക്കാൻ നോക്കുന്നോ.. എനിക്ക് നല്ല ഉറപ്പുണ്ട് ഇവൻ അന്ന് അനിരുദ്ധ് എന്ന് തന്നെ ആണ് പറഞ്ഞത്
'അനിരുദ്ധ് എന്ന് ഞാൻ വെറുതെ പറഞ്ഞതാണ്.. ഞാൻ നിന്റെ ചേട്ടനെ അറിയും.. അപ്പോൾ പിന്നെ കാണുമ്പോ ബാക്കി നമുക്ക് സംസാരിക്കാം...'
അതും പറഞ്ഞു അയാൾ പോയി.. ഇവൻ എന്തിനാണ് പേര് മാറ്റി പറഞ്ഞത്. ചേട്ടനെ അറിയുന്ന ആളാണോ..? അതിന് ചേട്ടന്റെ പേര് തന്നെ പറയണോ..? എനിക്ക് ഒന്നും മനസിലായില്ല.. ഓരോ മാരണങ്ങൾ. മനുഷ്യന് അല്ലാതെ തന്നെ ആയിരം കൺഫ്യൂഷൻസ് ഉണ്ട്. അപ്പോൾ പുതിയ ഓരോന്ന് ഉണ്ടാക്കാൻ ഓരോത്തവന്മാർ... ഞാൻ ഫോൺ എടുത്തു രാഹുലിനെ പിന്നെയും വിളിച്ചു.. അവൻ എത്തി എന്ന് പറഞ്ഞു..
ഞാൻ ഫോൺ കട്ട് ആക്കി.. വെറുതെ അവളെ ഒന്ന് വിളിക്കാം എന്ന് കരുതി അവളുടെ നമ്പർ എടുത്തു. പക്ഷെ വിളിക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. ഞാൻ വാട്സ്ആപ്പ് ഓപ്പൺ ആക്കി അവളെ അതിൽ നോക്കി. ഡിപി കാണാൻ ഇല്ല. എന്നെ ബ്ലോക്ക് ആക്കിയോ..?
💬 Comments
View all comments