Chapter Title : റോക്കി 5 [സാത്യകി]
മാറണം. അത്ര ഒക്കെയേ ഉള്ളു. പിന്നെ അത്യാവശ്യം ആയി വേണ്ടത് റസ്റ്റ് ആണ്. കൈ അധികം അനങ്ങരുത് എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. ഇന്നത്തെ ബില്ല് എല്ലാം ഇടിപ്പിച്ച പയ്യൻ തന്നെ കൊടുത്തിരുന്നു.. വീണ്ടും കുറച്ചു പൈസ അവൻ എന്റെ കയ്യിൽ വച്ചു തരാൻ നോക്കിയപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞു.. അവനെ കണ്ടിട്ട് ഒരു പാവത്താനെ പോലെ തോന്നി. ഇന്നത്തെ ഓട്ടത്തിന്റെ പൈസ ഒക്കെ ഇങ്ങനെ പോയി കാണും. പാവം..
അത് കൊണ്ട് തന്നെ തല്ക്കാലം അവളെ ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോകാമെന്നു കരുതി. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് വീൽ ചെയറിൽ എൻട്രൻസ് വരെ എത്തിച്ചു. വിളിച്ചു വന്ന ടാക്സിയിൽ മെല്ലെ അവളെ എടുത്തു ഇരുത്തി. രാഹുൽ ബൈക്കിൽ ഞങ്ങളുടെ മുന്നേ വീട്ടിലേക്ക് വിട്ടു. കാറിൽ കയറിയപ്പോൾ തന്നെ അവൾ ഉറക്കം പിടിച്ചിരുന്നു. എന്റെ തോളിൽ ചാഞ്ഞു കിടന്നു അവൾ ഉറങ്ങി. വീട്ടിൽ എത്തിയപ്പോൾ തട്ടി വിളിച്ചെങ്കിലും അവൾ ഉണരാൻ എന്തോ വിസമ്മതം ഉള്ളത് പോലെ പെരുമാറി. ഞാൻ മെല്ലെ അവളെ എന്റെ കൈകളിൽ താങ്ങി എടുത്തു അകത്തേക്ക് കൊണ്ട് പോയി കട്ടിലിൽ കിടത്തി. വീണ്ടും അവളെ ഒന്ന് ഉണർത്താൻ നോക്കിയെങ്കിലും മൂപ്പത്തി നല്ല ഉറക്കം പിടിച്ചത് കണ്ടപ്പോൾ ഉറങ്ങിക്കോട്ടെ എന്ന് തോന്നി..
രാത്രി ഞാൻ ശരിക്കും ഉറങ്ങിയില്ല. ഒരു കസേര എടുത്തു അവൾ കിടക്കുന്നതിനു അരികിൽ വന്നിരുന്നു.. ഏറെ സമയവും അവളെ നോക്കി ഇരിക്കുകയായിരുന്നു. അങ്ങനെ ചെയ്തിട്ട് പ്രത്യേകിച്ച് കാര്യം ഒന്നുമില്ലായിരുന്നു. അവൾക്ക് കാര്യമായ പരിക്ക് ഒന്നുമില്ല. ഉടനെ ഒന്നും എഴുന്നേൽക്കാൻ പോകുന്നുമില്ല.
💬 Comments
View all comments