Chapter Title : റോക്കി 5 [സാത്യകി]
പിന്നെ സിനിമയിൽ ഒക്കെ കാണിക്കുന്നത് കണ്ടുള്ള ഒരോർമ്മയിൽ ഞാൻ അങ്ങനെ ഇരുന്നു. അഥവാ അവൾ രാത്രി എഴുന്നേറ്റാൽ സ്‌ഥലം മനസിലാകാതെ കൺഫ്യൂഷൻ ആകരുതല്ലോ...
രാവിലെ അവൾ മെല്ലെ കണ്ണ് തുറന്നു വരുന്നത് നോക്കി ഞാൻ കുറെ നേരം അവളുടെ അടുത്തിരുന്നു. പക്ഷെ തട്ടി വിളിച്ചിട്ടും അവൾ എഴുന്നേറ്റില്ല. കുറച്ചു കൂടി ശക്തിയിൽ വിളിച്ചാലോ എന്ന് ഞാൻ ചിന്തിച്ചു. വേണ്ട... നല്ല ക്ഷീണവും വേദനയും ഒക്കെ കാണും.. അത് ഉറങ്ങി എങ്കിലും കുറച്ചു മാറട്ടെ.. ഞാൻ പിന്നെ അവളെ ശല്യപ്പെടുത്താൻ പോയില്ല
ഇഷാനി താൻ എവിടെ ആണെന്നോ ആരുടെ അടുത്താണെന്നോ ഒന്നും ഓർക്കാതെ ഉറക്കത്തിൽ ആണ്ടു കിടക്കുകയായിരുന്നു. സ്വപ്നം ഏതും അറിയാത്ത നല്ല കട്ടക്കറുപ്പ് ഉറക്കം. കയ്യിലെ വേദനയും കാലിലെ നീറ്റലും ഇടയ്ക്ക് അറിയാം. അത് മറക്കാൻ വീണ്ടും കണ്ണ് പൂട്ടി പിടിച്ചു ഇഷാനി ഉറങ്ങി.. ഉറക്കത്തിനു ക്ഷീണം വരുന്നത് വരെ അവൾ ഉറങ്ങി.. ഒടുവിൽ കണ്ണടച്ചു കിടക്കുമ്പോളും ബോധം പതിയെ അവളിൽ തിരിച്ചു വന്നു. കണ്ണ് തുറക്കാതെ തന്നെ അവൾക്ക് പുറത്തുള്ള ശബ്ദം കേൾക്കാം.. കുറച്ചു നേരം ഏതോ കിളികളുടെ ശബ്ദം അവൾ കേട്ടു.. പിന്നെ ആരോ നടന്നു അവളുടെ അടുത്ത് വരുന്നതും നെറ്റിയിൽ മെല്ലെ തൊടുന്നതും അവൾ അറിഞ്ഞു. അതാരാണെന്ന് നോക്കാൻ ക്ഷീണം അവളെ അനുവദിച്ചില്ല. പാതി മയക്കത്തിൽ ബാക്കി പാതി കൂടി നടിച്ചു അവൾ കണ്ണടച്ചു കിടന്നു.. ആരുടെയോ ഫോൺ ഇടയ്ക്ക് പലതവണ ശബ്‌ദിക്കുന്നത് ഇഷാനി അറിഞ്ഞു..
"Now hush little baby don't you cry
Everything gone all right..."
അതിന്റെ
💬 Comments
View all comments