0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140K

ഈണത്തിൽ ചെറുതായ് ഒന്ന് പുഞ്ചിരിച്ചു ഇഷാനി കണ്ണടച്ചു പിന്നെയും കിടന്നു.. തന്റെ കട്ടിലിൽ കിടന്നാൽ കേൾക്കാൻ കഴിയുന്നത് താഴെ റോഡിലൂടെ ഭാരിച്ച വണ്ടികൾ നീങ്ങുമ്പോ വീട് ചെറുതായ് വിറയ്ക്കുന്നത് ആണ്.. പിന്നെ ചില വണ്ടികളുടെ അസ്സഹനീയമായ ഹോണടിയും.. ഇത് രണ്ടും ഇവിടെ കേൾക്കാനില്ല.. അതോർത്തപ്പോൾ ഇഷാനിക്ക് അത്ഭുതം തോന്നി.. മണിക്കൂറുകൾ മുമ്പ് കൂട്ടിയടച്ച കണ്ണുകൾ വിടർത്താൻ ഇഷാനി നന്നേ പാട് പെട്ടു. കണ്ണ് തുറന്നു വന്നപ്പോൾ താൻ മറ്റേതോ ലോകത്ത് ആണെന്ന് ഇഷാനിക്ക് തോന്നി..

താൻ ഇപ്പോൾ ഉള്ളത് സ്വന്തം കട്ടിലിൽ അല്ല. സ്വന്തം റൂമിലും അല്ല. ഇഷാനി മുറി മുഴുവൻ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോ തന്റെ സാധങ്ങൾ പലതും അവിടെ ഇരിക്കുന്നത് കണ്ടു. ആ കൂട്ടത്തിൽ തന്റെയും അച്ഛന്റെയും ഫ്രെയിം ചെയ്ത ആ ചിത്രവും.. ഇഷാനിക്ക് ഒന്നും പിടി കിട്ടിയില്ല. ശബ്ദം ഉണ്ടാക്കാതെ അവൾ കുറച്ചു എത്തി വലിഞ്ഞു റൂമിന് പുറത്തേക്ക് നോക്കിയപ്പോൾ പുറത്ത് ഹോളിൽ ഒരു സോഫയിൽ കാൽ ഉയർത്തി വച്ചു ആരോ കിടക്കുന്നത് കാണാം. കാലുകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു.. അത് കാണാൻ വലിഞ്ഞപ്പോൾ തന്റെ കൈകൾക്ക് ഉള്ളിലൂടെ വേദനയുടെ ഒരു ഒഴുക്ക് ഉണ്ടായത് ഇഷാനി അറിഞ്ഞു. അറിയാതെ അവളുടെ വായിൽ നിന്ന് വേദനയുടെ ഒരു ശബ്ദം പുറത്തു വന്നു.. അബദ്ധം ആയല്ലോ.. താൻ ഉണർന്ന് എന്ന് ആ ആൾക്ക് മനസിലായി..

സോഫയിൽ നിന്ന് അർജുൻ എഴുന്നേറ്റ് തന്റെ അടുക്കലേക്ക് വന്നപ്പോൾ ഇഷാനി കിളി പോയത് പോലെ ഇരുന്നു. ഇവൻ എന്താ ഇവിടെ..? അല്ല ഞാൻ എന്താ ഇവിടെ എന്നാണ് ചോദിക്കേണ്ടത്. ഈ

💬 Comments

View all comments