Chapter Title : റോക്കി 5 [സാത്യകി]
തന്നെ അവൾ അവന്റെ അടുത്ത് അധികം മിണ്ടാട്ടം ഇല്ലായിരുന്നു. അവൾ ദേഷ്യത്തിൽ ആണെന്ന് അർജുനൊട്ട് മനസിലായതുമില്ല.. അവൾ എന്തോ മൂഡോഫ് ആണെന്ന് മാത്രം അവൻ കരുതി.. നൈറ്റ് ഫുഡ് കഴിക്കുമ്പോളും അവൾ ഒരക്ഷരം അങ്ങോട്ട് മിണ്ടുന്നില്ല. എന്തെങ്കിലും ചോദിച്ചാൽ മാത്രം വാ തുറക്കും. ഫുഡ് കഴിച്ചു കഴിഞ്ഞു ഇഷാനി വേണ്ടെന്ന് പറഞ്ഞെങ്കിലും അർജുൻ അവളെ നിർബന്ധിച്ചു ടെറസിൽ കൊണ്ട് പോയി. ഇഷാനി കസേരയിലും അർജുൻ താഴെ മെത്തയിലും ആയി ഇരുന്നു..
അവളുടെ മനസ്സിൽ എന്തോ കിടപ്പുണ്ട് എന്ന് അർജുന് തോന്നി. അത് ചോദിച്ചിട്ടും അവൾ കാര്യമായി ഒന്നും പറയുന്നില്ല. താൻ പോയപ്പോൾ ഒന്നും അവൾക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു. തിരിച്ചു വന്നപ്പോ മുതൽ ആണ് അവൾക്ക് ഒരു മാറ്റം. ഇനിയത് ഞാൻ എവിടെ പോകുന്നു എന്ന് പറയാതെ പോയത് കൊണ്ടാണോ..? അതിനൊക്കെ ഇവൾ പിണങ്ങുമോ..? പണ്ടത്തെ ഇഷാനി ആയിരുന്നു എങ്കിൽ പിണങ്ങിയേനെ.. അതിനവൾക്ക് വലിയ കാരണം ഒന്നും വേണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഞങ്ങൾ രണ്ടും അത് പോലെ അല്ല.. എവിടെ ആണ് പോയതെന്ന് ഇഷാനിയോട് പറയണോ എന്ന് അർജുൻ ശരിക്കും ആലോചിച്ചു.. അത് അവൾ അറിയാൻ സമയം ആയിട്ടില്ല.. ആകുമ്പോൾ പറയാം.. അർജുൻ കരുതി..
'ഫോണിൽ നിന്ന് കുറച്ചു ഫോട്ടോസ് ഡിലീറ്റ് ആയി പോയി..'
അത്രയും നേരം ഇങ്ങോട്ട് ഒന്നും പറയാത്ത ഇഷാനി പെട്ടന്ന് ഇത് കയറി പറഞ്ഞപ്പോ അർജുൻ വണ്ടർ അടിച്ചു.
'ഫോട്ടോസൊ..? എന്ത് ഫോട്ടോസ്..?
അവൻ ചോദിച്ചു
'ഈ ഫോണിൽ കുറെ ഫോട്ടോസ് ഉണ്ടായിരുന്നു. അവളുടെ ആയിരുന്നു എന്ന് തോന്നുന്നു കുറെയൊക്കെ.. എന്റെ മിസ്റ്റേക്ക്
💬 Comments
View all comments