Chapter Title : റോക്കി 5 [സാത്യകി]
ആയിരുന്നു.. സോറി..'
ഇഷാനി സോറി അഭിനയിച്ചു പറഞ്ഞു. പക്ഷെ ആ ക്ഷമാപണത്തിൽ ഒരിത്തിരി പോലും ആത്മാർത്ഥത ഇല്ലായിരുന്നു
'മൊത്തം പോയോ..?
അർജുൻ പെട്ടന്ന് പരിഭ്രമിച്ചു അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.. അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു ചെക്ക് ചെയ്തു..
അത് ഇഷാനി പ്രതീക്ഷിച്ചില്ല. താൻ സോറി പറഞ്ഞപ്പോൾ ആശ്വാസം ആയിട്ടെങ്കിലും കുഴപ്പമില്ല എന്ന് പറയുന്നവൻ ആണ്. ഇപ്പോൾ അങ്ങനെ പറഞ്ഞിട്ടില്ല എങ്കിൽ അവന് ഫോട്ടോ ഡിലീറ്റ് ആയതിൽ നല്ല ദെണ്ണം ഉണ്ട്.. അവളുടെ ഫോട്ടോ കാണാതെ ഇവന് ഉറക്കം വരില്ലേ.. അവന്റെ അങ്കലാപ്പ് കണ്ടു അവൾക്ക് ദേഷ്യം വന്നു.. നന്നായി പോയി..- ഫോട്ടോ ഡിലീറ്റ് ചെയ്തതിൽ ഇഷാനിക്ക് അതിയായ സന്തോഷം അപ്പോൾ തോന്നി..
'ഓഹ്... അത് കുഴപ്പമില്ല... ദേ ബിന്നിൽ ഉണ്ട്..'
അർജുൻ റീ -സൈക്കിൾ ബിന്ന് എടുത്തു കൊണ്ട് പറഞ്ഞു. ഡിലീറ്റ് ആകുന്ന ഫോട്ടോസ് ആദ്യമേ അതിൽ ആണ് വരുന്നത്. ആ കാര്യം ഇഷാനി ഓർത്തില്ല. ഫോട്ടോസ് തിരിച്ചു കിട്ടിയപ്പോൾ അവന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഇഷാനിക്ക് മുമ്പ് ഉണ്ടായതിലും ദേഷ്യം ഇരച്ചു കയറി.. എങ്ങനെയോ അവൾ അതടക്കി പിടിച്ചു..
'ഈ ഫോട്ടോസ് ഒക്കെ എന്തിനാ... ഇപ്പോളും..?
മടിച്ചു മടിച്ചു അവൾ ചോദിച്ചു. അവനിൽ നിന്ന് അവൾക്ക് കേൾക്കണം അതിന്റെ ഉത്തരം..
'ഓ.. ഇത് അന്നത്തെ കുറെ മെമ്മറിസ്.. അവൾ പറഞ്ഞു ഇത് കളയരുതെന്ന്.. സൊ ഇതൊന്നും കളഞ്ഞില്ല..'
അർജുൻ പറഞ്ഞു. ലക്ഷ്മിക്ക് ഇപ്പോൾ ഈ ലോകത്ത് ഏറ്റവും വെറുപ്പ് തന്നോടാവും.. പക്ഷെ എങ്കിലും അവൾ തനിക്ക് പ്രിയപ്പെട്ടവൾ ആണ്.. അവളുടെ ഫോട്ടോസിൽ നോക്കി
💬 Comments
View all comments