0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.2K

കൊണ്ട് അവൻ ഓർത്തു

ലക്ഷ്മിയുടെ ഫോട്ടോ പോയെന്ന് കേട്ടപ്പോൾ അവനിൽ ഉണ്ടായ വിഷമവും, അത് തിരിച്ചു കിട്ടിയപ്പോൾ അവന് ഉണ്ടായ സന്തോഷവും എല്ലാം അവളെ വല്ലാതെ ചൊടിപ്പിച്ചു.. എല്ലാം നിർത്തി എന്ന് പറഞ്ഞിട്ടും ഇപ്പോളും ഇവന്റെ ഉള്ളിൽ എവിടൊക്കെയോ അവളുണ്ട്. അത് ഇഷാനി തിരിച്ചറിഞ്ഞു. ചോദിക്കാൻ പാടില്ലാഞ്ഞിട്ടും അവൾ അത് ചോദിച്ചു

'അവളെ മറന്നില്ലേ ഇത് വരെ...?

'ഹേയ് അതൊക്കെ എങ്ങനാ മറക്കുക. You should never forget anyone that you've loved എന്നല്ലേ...'
അർജുൻ അവളുടെ ഫോട്ടോസിൽ നോക്കി കൊണ്ട് പറഞ്ഞു. ആ സമയം ഇഷാനി എന്ത് ചിന്തിക്കും എന്നൊന്നും അവൻ ഓർത്തില്ല. അവനപ്പോൾ ലക്ഷ്മിയെ പറ്റി മാത്രമാണ് ചിന്തിച്ചത്.. അവന്റെ ഓർമ്മകളിൽ ലക്ഷ്മി ഉണ്ടെന്ന് അവനിൽ നിന്ന് തന്നെ അവൾ അറിഞ്ഞു. ഒരുപക്ഷെ തന്നെക്കാൾ തീവ്രമായ ഓർമ്മകൾ ആയിരിക്കും അർജുന് അവളോട് ഉള്ളത്.. കാരണം അവൾ ആണല്ലോ തന്നെക്കാൾ അവനുമായി....
അതാലോചിച്ചപ്പോൾ ഇഷാനിക്ക് ഉള്ളിൽ ഒരു പൊള്ളൽ അനുഭവപ്പെട്ടു. തന്നോട് അവന് പ്രണയം ആയിരുന്നു.. ശരിയാണ്. പക്ഷെ ലക്ഷ്മി ആണ് അവന് എല്ലാം കൊടുത്ത പെണ്ണ്.. ലൈഫിൽ എന്നേക്കാൾ അവന് ഓർത്തിരിക്കുക അവളെ ആയിരിക്കും.. എന്നേക്കാൾ അവനെ അറിയുന്നത് അവൾക്ക് ആയിരിക്കും. ഇഷാനി ആ ക്രൂരസത്യം ഈറൻ കണ്ണുകളോടെ തിരിച്ചറിഞ്ഞു. നിലാവിന്റെ നേരിയ പാൽ വെളിച്ചം ടെറസിൽ തട്ടി പ്രതിഫലിക്കുന്നുണ്ട് എങ്കിലും അവളുടെ നോവ് കാണാൻ അർജുനപ്പോൾ കഴിഞ്ഞില്ല.. പകരം അവൻ കണ്ടത് അവളുടെ ഒരു ചിരിയാണ്..

'നിന്റെ ഒരു പിക് ഉണ്ടല്ലോ.. ഇത് ഡിലീറ്റ് ആക്കിയപ്പോൾ ആണോ മൊത്തത്തിൽ പോയത്..?
അർജുൻ

💬 Comments

View all comments