0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.2K

അവളുടെ ഫോട്ടോ അവളെ കാണിച്ചു. ലക്ഷ്മി ആയി കംമ്പയർ ചെയ്യാൻ വേണ്ടി താൻ എടുത്തു ഡിലീറ്റ് ആക്കിയ ഇളിച്ചോണ്ട് ഇരിക്കുന്ന ഒരു പിക്ക്.. അയ്യേ... ഇവനത് കണ്ടു.. ദേഷ്യത്തിനും നൊമ്പരത്തിനും ഒക്കെ ഒപ്പം അവളിൽ ജാള്യത വന്നു നിറയാൻ തുടങ്ങി

'അത് കളഞ്ഞേ അതിൽ നിന്ന്..'
അവൾ കയ്യെത്തി ഫോൺ പിടിക്കാൻ ശ്രമിച്ചു

'ഹേയ്.. നല്ല ഫോട്ടോ ആണല്ലോ.. നീ ഫോട്ടോ എടുക്കുമ്പോ ചിരിക്കാറില്ല എന്ന് പറഞ്ഞിട്ട് ഇതിൽ നല്ല ചിരിയാണ്..'
ഫോൺ അവൾക്ക് കൊടുക്കാതെ കൈ മാറ്റി അർജുൻ പറഞ്ഞു

'ഓ.. ഞാൻ അത്ര സുന്ദരി ഒന്നുമല്ല..'
തന്നിൽ പൊന്തി വന്ന വികാരങ്ങളുടെ എല്ലാം ഒരു ഒരു അവിയൽ പരുവം അവളെ കൊണ്ട് അങ്ങനെ പറയിച്ചു..

'നല്ല പിക് ആടി.. നീ ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്തു ഞാനങ്ങനെ കണ്ടിട്ടില്ല. പിന്നെ നിനക്ക് ഇഷ്ടം അല്ലേൽ കളഞ്ഞോ.. ഞാൻ ഈ ഡ്രസ്സ്‌ ഒക്കെ താഴെ കൊണ്ട് വച്ചിട്ട് വരാം..'
ഫോൺ അവളുടെ കയ്യിൽ കൊടുത്തിട്ട് അർജുൻ ടെറസിൽ കെട്ടിയിരുന്ന അയയിൽ നിന്നും ഡ്രെസ്സുകൾ പെറുക്കാൻ തുടങ്ങി. അപ്പോളാണ് അവിടെ കിടക്കുന്ന ഡ്രസ്സുകളിൽ തന്റെ വസ്ത്രങ്ങളും ഉണ്ടെന്ന് അവൾക്ക് മനസിലായത്..

'ഇതെന്റെ ഡ്രസ്സ്‌ അല്ലേ..?
അവൾ ചോദിച്ചു
പിന്നെ അല്ലാതെ ഇവിടെ ആരാ ഹൂഡി ഒക്കെ ഇടുന്നത്..
ഇഷാനി അയയിൽ നോക്കിയപ്പോൾ കീറിയ പാന്റ് ഒഴിച്ച് താൻ അന്നിട്ടിരുന്ന ഡ്രസ്സ്‌ എല്ലാം അവിടെ ഉണ്ട്.. ഹൂഡി മാത്രം ആയിരുന്നു എങ്കിൽ അവൾക്ക് വിഷയം ഇല്ലായിരുന്നു.. പക്ഷെ കൂട്ടത്തിൽ അവളുടെ ഇന്നേഴ്സ് എല്ലാം ഉണ്ട്. നാണക്കേട് കൊണ്ട് അവൾ

💬 Comments

View all comments