Chapter Title : റോക്കി 5 [സാത്യകി]
ചൂളിപ്പോയി..
'എന്റെ ഡ്രസ്സ് അവിടെ ഇട്ടാൽ മതി. കൈ അഴിച്ചു കഴിഞ്ഞു ഞാൻ അലക്കിക്കോളാം..'
'കൈ ശരിയായി കഴിഞ്ഞു നീ അലക്കിക്കോ.. വേണോങ്കിൽ എന്റെ കൂടെ അലക്കിക്കോ.. ഇതിപ്പോ വെറുതെ അവിടെ മുഷിഞ്ഞു കിടക്കണ്ട എന്ന് വച്ചു അലക്കിയതാ..'
അർജുൻ അത് പറഞ്ഞു അവളുടെ ഡ്രസ്സ് ഓരോന്നായി മടക്കി കയ്യിൽ വച്ചു. അവളുടെ ബ്രായും പാന്റിയും അവൻ ആ കൂട്ടത്തിൽ എടുത്തു മടക്കി കയ്യിൽ വച്ചു. ഇഷാനിക്ക് തന്റെ തൊലി ഇളകി വരുന്നത് പോലെ തോന്നി. ഇന്നോളം ഒരു പുരുഷൻ തന്റെ ഇന്നേഴ്സ് ഒന്നും കണ്ടിട്ടോ തൊട്ടിട്ടോ ഇല്ല.. അർജുൻ ആണെങ്കിൽ കൂടെ അങ്ങനെ ചെയ്തപ്പോൾ അവൾക്ക് ഒരു ബുദ്ധിമുട്ട് തോന്നി.. അതിന്റെ കൂടെ മുമ്പ് ഉണ്ടായിരുന്ന ദേഷ്യം കൂടി ആയപ്പോൾ അവളുടെ ശബ്ദം കുറച്ചു പരുഷമായി
'അതിന്റെ ആവശ്യമില്ല.. എന്റെ ഡ്രസ്സ് ഞാൻ കഴുകിക്കോളാം..'
'നീ ഇങ്ങനെ വയ്യാത്തപ്പോൾ വാശി പിടിക്കാതെ..'
അവൻ സൗമ്യമായി പറഞ്ഞു
എന്റെ ഡ്രസ്സ് അവിടെ ഇട്.. അത് നീ എടുക്കണ്ട..'
ഇഷാനിയുടെ സംസാരം വീണ്ടും മോശമായി
'നീ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലാകും. നിന്റെ ബുദ്ധിമുട്ടും എനിക്ക് മനസിലാകും. പക്ഷെ ഇതൊക്കെ ഒരു വലിയ കാര്യമായി എടുക്കാതെ...'
അവൾ ഉദ്ദേശിച്ചത് തന്നെ ആയിരുന്നു അർജുൻ പറഞ്ഞത്. അവളുടെ ബ്രായും പാന്റിയും അലക്കുമ്പോൾ ഒന്നും അവയെ മറ്റൊരു കണ്ണിൽ അർജുൻ നോക്കിയില്ല. സാഹചര്യം ഇതായത് കൊണ്ട് തന്നെ അത്തരമൊരു ചിന്ത അവനുണ്ടായില്ല..
'എനിക്ക് ഇതൊക്കെ വലിയ കാര്യമാണ്.. എന്റെ ഡ്രസ്സ് ഒന്നും എടുത്തു പെരുമാറാൻ ഞാൻ നിനക്ക് പെർമിഷൻ തന്നിട്ടില്ല..
💬 Comments
View all comments