Chapter Title : റോക്കി 5 [സാത്യകി]
ബാത്‌റൂമിൽ കൊണ്ട് പോയി കുളിപ്പിച്ചു സുന്ദരി ആക്കി. അവളുടെ ഡ്രെസ്സുകൾ അലക്കി ഇട്ടു. അവളുടെ മുറിവ് മരുന്ന് മാറ്റി കെട്ടി വച്ചു... ഇഷാനി അപ്പോളെല്ലാം അർജുൻ ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് കരുതി ഇരിപ്പായിരുന്നു. ആറര ആയി ലേഖ ചേച്ചി പോകാൻ തുടങ്ങിയപ്പോൾ മാത്രമാണ് അവൻ തിരിച്ചു വന്നത്. വന്നിട്ടും അവളോട് ഒന്നും സംസാരിക്കാതെ ടെറസിലേക്ക് കയറി പോയി. അവൻ താഴെ വല്ലതും ഉണ്ടായിരുന്നു എങ്കിൽ അവന്റെ ശ്രദ്ധ എങ്ങനേലും പിടിച്ചു പറ്റാമായിരുന്നു. ഇതിപ്പോ ഇന്നലത്തെ കാര്യത്തിൽ തനിക്ക് വിഷമം ഉണ്ടെന്ന് അവനെ എങ്ങനെ അറിയിക്കും.
രാത്രി ഫുഡ് കഴിക്കുമ്പോ സംസാരിക്കാം എന്ന് അവൾ തീരുമാനിച്ചു. അവൾക്കുള്ള ഫുഡ് ഒരു പ്ലേറ്റിൽ ആക്കി അവൻ അവളുടെ കട്ടിലിൽ കൊണ്ട് വച്ചു. ഇഷാനിക്ക് സംസാരിക്കാൻ അവസരം ഉണ്ടായിരുന്നു എങ്കിലും അർജുൻ ആ സമയത്തു ആരോടോ ഫോണിൽ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു.. ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെ ആണ് അവൻ ഫുഡ് എടുത്തു തന്നതും ഓരോ കാര്യങ്ങൾ ചെയ്യുന്നതും എല്ലാം. വായും കയ്യും കഴുകാൻ വാഷ് ബേസണിലേക്ക് കൊണ്ട് പോയപ്പോളും അവന്റെ ചെവിയിൽ ഹെഡ് സെറ്റിൽ ആരോടോ അവൻ സംസാരിക്കുന്നുണ്ട്..
ഇവനാരാ.. അമേരിക്കൻ പ്രസിഡന്റോ..? ഇത്രക്ക് ബിസി ആയി സംസാരിക്കാൻ. ഇഷാനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു. തനിക്കൊരു അബദ്ധം പറ്റിയതല്ലേ.. അതിനൊന്നു സോറി പറയാൻ കൂടി ഇവൻ അവസരം തരുന്നില്ലല്ലോ. ഇവനീ ഫോണിൽ സംസാരിക്കുന്നത് ഒക്കെ തന്നെ ഒഴിവാക്കാൻ ആണ്. ഇന്നലത്തെ വഴക്കിനു ശേഷം തന്നെ ഫേസ് ചെയ്യാൻ അവനൊരു ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണ് തന്റെ കാര്യങ്ങൾ
💬 Comments
View all comments