0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.2K

എല്ലാം നോക്കാൻ വേറൊരാളെ ചുമതലപ്പെടുത്തിയത്. അത് കൊണ്ടാണ് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലാഞ്ഞിട്ടും ഇപ്പോൾ അവൻ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ എന്തെങ്കിലും തമ്മിൽ സംസാരിക്കേണ്ടി വരുമല്ലോ.. ഇതെവിടെ വരെ പോകുമെന്ന് കണ്ടറിയണം.. ഇഷാനി ചിന്തിച്ചു

പിറ്റേന്ന് രാവിലെ ആയപ്പോൾ ലേഖ ചേച്ചി വന്നു. വന്ന ഉടനെ തന്നെ അർജുൻ പോകുകയും ചെയ്തു. ഇത് അവന്റെ വീടാണ്. എന്നിട്ട് അവൻ ഇവിടെ നിന്ന് മര്യാദക്ക് കഴിക്കുന്നു പോലുമില്ല. അവൻ രാത്രി കിടന്നു ഉറങ്ങുന്നത് പുരപ്പുറത്ത്. ഒന്നും പോരാഞ്ഞിട്ട് അവനെ ഇൻസൾട്ട് ചെയ്ത എന്നെ നോക്കാൻ സ്വന്തം ചിലവിന് ആളെയും വച്ചു. തനിക്ക് വയ്യാതെ ഇരിക്കുന്നത് കൊണ്ടുള്ള പരിഗണന ആണോ, അതോ അവന്റെ ഉള്ളിലുള്ള ഇഷ്ടം ആണോ അവനെ കൊണ്ട് ഇത്രയും ഒക്കെ ചെയ്യിച്ചത് എന്ന് അവൾ ആലോചിച്ചു. താൻ അവനോട് ഇടപഴകുന്നത് ഒക്കെ വളരെ മോശമാണ്. അവൻ ഇതിലും ഒക്കെ ഡിസർവ് ചെയ്യുന്നുണ്ട്..

ഇന്നും കാര്യങ്ങൾ എല്ലാം തലേന്നത്തെ പോലെ തന്നെ പോയി. ഇഷാനി ഫുഡ്‌ കഴിച്ചു. ഉച്ച കഴിഞ്ഞു കുളിച്ചു. കൈ ഇപ്പോൾ കേട്ടുണ്ടേലും വേദന ഇല്ല. നാളെ പോയി അഴിക്കാമെന്ന് അവൾക്ക് തോന്നി. കാലിലെ മുറിവ് ആയാലും കുറച്ചു ഭേദം ആയി വരുന്നുണ്ട്. ലേഖ ചേച്ചി തലേന്നത്തെ പോലെ മുറിവ് മരുന്ന് മാറ്റി കെട്ടാൻ വേണ്ടി അഴിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇഷാനി ചെറിയൊരു സൂത്രം ഇട്ടത്

'അയ്യോ... ചേച്ചി എനിക്ക് വേദനിക്കണൂ.. പതിയെ..'

മുറിവിലെ കെട്ടഴിച്ചു കൊണ്ടിരുന്ന ചേച്ചിയോട് ഇഷാനി വേദന അഭിനയിച്ചു പറഞ്ഞു

'പതിയെ അഴിക്കുള്ളു മോളെ..'

ഇഷാനിയുടെ അഭിനയം മനസിലാകാതെ ചേച്ചി

💬 Comments

View all comments